entertainment

‘ദയവ് ചെയ്ത് ഇത് നിര്‍ത്തൂ. ഒരാളെ ഇങ്ങനെ അധിക്ഷേപിക്കുന്നത് ശരിയല്ല. ഷോ കഴിഞ്ഞില്ലേ, മതിയായില്ലേ?

 

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചെങ്കിലും ബിഗ് ബോസുമായി ബന്ധപ്പെട്ട നാടകീയ രംഗങ്ങള്‍ തുടരുകയാണ്. പുറത്ത് വന്ന താരങ്ങൾ തമ്മിൽ സോഷ്യൽ മീഡിയയിലൂടെ ഒളിഞ്ഞും മറഞ്ഞും പോര് നടക്കുകയാണെന്ന് തന്നെ പറയണം. ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുക്കളായിരുന്ന ദില്‍ഷയും റോബിനും ബ്ലെസ്ലിയും. എന്നാല്‍ റോബിനും ബ്ലെസ്ലിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ദില്‍ഷ.

 

താന്‍ റോബിന്റേയും ബ്ലെസ്ലിയുടേയും സൗഹൃദത്തിന് നല്‍കിയ ആദരവ് തനിക്ക് തിരികെ കിട്ടിയില്ലെന്ന കാര്യമാണ് ഇക്കാര്യത്തിൽ ദില്‍ഷ പറയുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ ദില്‍ഷ നിലപാട് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ദില്‍ഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ ഡീഗ്രേഡിംഗ് തന്നെ ഉണ്ടായി.

ദില്‍ഷയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മറ്റൊരു ബിഗ് ബോസ് താരമായ ഡെയ്‌സി ഡേവിഡ് രംഗത്തെത്തി. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ച വീഡിയോയിലൂടെ ഡെയ്‌സിയും പ്രതികരിച്ചു. ‘ഗായ്‌സ് ഇത് നിര്‍ത്തണം. ദില്‍ഷ ഇന്നലെ പങ്കുവച്ച വീഡിയോയുടെ പേരില്‍ ദില്‍ഷയുടെ പേജില്‍ കുറേ കമന്റുകള്‍ ഞാന്‍ കണ്ടു. നിങ്ങള്‍ക്ക് മതിയായില്ലേ, എന്താണ് നിങ്ങള്‍ക്ക് വേണ്ടത്? ‘ഷോ കഴിഞ്ഞു. ഞങ്ങളുടെ ജീവിതത്തില്‍ ഇനി എന്താണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളല്ല.

ഈ ബുള്ളിയിംഗ് നിര്‍ത്തണം. ഒരു മുഖംമൂടിയ്ക്ക് പിന്നില്‍ മറഞ്ഞു നിന്ന് കമന്റ് ചെയ്യുക എളുപ്പമാണ്. അതെനിക്കും പറ്റും. പക്ഷെ ഇത് അനുഭവിക്കുന്ന വരുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയില്ല.’
‘എനിക്കറിയില്ല എന്താണ് പറയേണ്ടതെന്ന്. ഞാന്‍ ഇതിലൂടെ കടന്നു പോയതാണ്. എനിക്ക് മനസിലാകും. അവര്‍ തീരുമാനിക്കട്ടെ എന്ത് ചെയ്യണമെന്ന്. ഷോ കഴിഞ്ഞു. ദയവ് ചെയ്ത് ഇത് നിര്‍ത്തൂ. മതിയാക്ക്. ഒരാളെ ഇഷ്ടപ്പെടാതിരിക്കുന്നത് ഓക്കെയാണ്. പക്ഷെ ഒരാളെ ഇങ്ങനെ അധിക്ഷേപിക്കുന്നത് ശരിയല്ല. ഷോ കഴിഞ്ഞില്ലേ, മതിയായില്ലേ, ഇതൊരു അപേക്ഷയാണെന്നും’ ഡെയ്‌സി പറഞ്ഞിരിക്കുന്നു.

ഡെയ്‌സിയുടെ പ്രതികരണത്തിന് പിറകെ തനിക്ക് ലഭിച്ചൊരു മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് ഡെയ്‌സി പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങളാരാണ് സ്ത്രീയേ? നിങ്ങള്‍ക്ക് കൂടുതല്‍ ഫോളോവേഴ്‌സിനെ വേണോ? ഈ സ്‌റ്റോറി പോസ്റ്റ് ചെയ്തത് അതുകൊണ്ടാണോ? നിങ്ങള്‍ പറഞ്ഞത് പോലെ തന്നെ നിങ്ങളുടെ പണി നോക്ക്. അവള്‍ ഇപ്പോഴിത് നേരിടാന്‍ കാരണം, ഇത് നോ പറയാനുള്ള അവളുടെ തീരുമാനം ആയത് കൊണ്ടല്ല. തന്റെ നേട്ടത്തിനായി ഇത്രത്തോളം വലിച്ചിഴച്ചത് അവള്‍ ആയതുകൊണ്ടും അവളിതേക്കുറിച്ച് പറഞ്ഞ രീതിയും കാരണമാണ്. വണ്‍ സൈഡഡ് ആകരുത്. ഗ്രോ അപ്പ് ഗേള്‍’ എന്നായിരുന്നു ആ മെസേജ്. ഈ മെസേജിനു ഡെയ്‌സി മറുപടി കുറിച്ചിട്ടുണ്ട്.

‘അതെ. നീ പറഞ്ഞത് ശരിയാണ് സാറേ. എന്റെ വീട്ടില്‍ കഞ്ഞിയും പയറും കൊണ്ട് തരുന്നത് ഫോളോവേഴ്‌സ് ആണല്ലോ. അപ്പോള്‍ എനിക്ക് കൂടുതല്‍ ശ്രദ്ധയും ഫോളോവേഴ്‌സിനേയും ആവശ്യമുണ്ട്. ഒന്നു പോയേടാപ്പാ. പിന്നെ ഈ പറഞ്ഞ അതേ ഡയലോഗ് ആണ് എനിക്കും പറയാനുള്ളത് സഹോദരാ, നിന്റെ പണി നോക്ക്’ എന്നായിരുന്നു ഡെയ്‌സിയുടെ മറുപടി കുറിച്ചത്.. ‘ഞാന്‍ ഇവിടെ ദില്‍ഷയേയോ റോബിനേയോ പിന്തുണയ്ക്കുന്നില്ല. അത് അവരുടെ വ്യക്തിജീവിതമാണ്. രണ്ടു പേരും ഇപ്പോള്‍ നേരിടുന്ന ബുള്ളിയിംഗിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്.. നിങ്ങളുടെ ബുദ്ധിയില്‍ അതൊന്ന് എടുത്ത് വെക്കൂ’ എന്നും ഡെയ്‌സി പറയുന്നു.

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago