മുട്ടം: മലങ്കര ജലാശയം കാണാനെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ കുട്ടവഞ്ചിയിൽ കയറ്റി ജലാശയത്തിന് നടുവിലെ തുരുത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചിൽ തുടരുന്നു. പ്രതിക്കായി മുട്ടം മാത്തപ്പാറ കോളനി താന്നിക്കാമറ്റത്തിൽ ഉദയലാൽ ഘോഷിനായാണ് മുട്ടം പൊലീസ് പരിശോധന നടത്തിയത്.
പീഡനം നടന്ന തുരുത്തിലും പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ജനുവരി 26നായിരുന്നു സംഭവം. ഇടുക്കി സ്വദേശിനിയായ പെൺകുട്ടി കോട്ടയം ജില്ലയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. മുട്ടം സ്വദേശിയായ പ്രതിക്ക് പെൺകുട്ടിയും കുടുംബവുമായി മുൻ പരിചയമുണ്ടായിരുന്നു. 26ന് ഉച്ചയോടെ പെൺകുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദർശിക്കുന്നതിനായി എത്തിയിരുന്നു.
ഈ സമയം രണ്ട് കുട്ട വഞ്ചികളിലായി പ്രതിയും പെൺകുട്ടിയും മറ്റ് രണ്ട് കുട്ടികളും കൂടി ജലാശയത്തിന് സമീപത്തെ തുരുത്തിലേക്ക് പോയി. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികളെയും തന്ത്രപൂർവ്വം പ്രതി തിരിച്ചയച്ചു. ഇതിന് ശേഷമാണ് തുരുത്തിലെ കുറ്റിക്കാട്ടിൽ കയറ്റി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ പെൺകുട്ടി പീഡനവിവരം ആരോടും പറഞ്ഞില്ല.
ഭയന്ന പെൺകുട്ടി വിവരം മറ്റാരോടും പറഞ്ഞില്ല. അടുത്ത ദിവസം ഹോസ്റ്റലിൽ എത്തിയ പെൺകുട്ടിയുടെ സ്വഭാവ മാറ്റം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതോടെ സമീപ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഇതേ സ്റ്റേഷനിൽ നിന്ന് മുട്ടം മാത്തപ്പാറയിലെത്തിയ പൊലീസ് തന്നെ അന്വേഷിക്കുന്നത് മനസിലാക്കിയ പ്രതി ഒളിവിൽ പോയി.
തൊടുപുഴ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ജലാശയത്തിന് നടുവിലെ തുരുത്തിലെത്തിൽ പോലീസ് തെളിവെടുപ്പ് നടത്തി. ഇതിനായെത്തിച്ച ഡിങ്കിയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ തുരുത്തിലേക്കെത്തിയത്. പെൺകുട്ടിയെ തുരുത്തിലെത്തിച്ച പ്രതിയുടെ ഉടമസ്ഥതയിലുള്ള കുട്ട വഞ്ചിയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ഇരുവരും ജോലി ആവശ്യത്തിനായി വിദേശത്താണെന്നാണ് വിവരം.
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…