kerala

മാതാപിതാക്കള്‍ ഒരുമിക്കണമെന്ന് കത്തെഴുതി വച്ച്‌ പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ചെന്നൈ: പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വേര്‍പിരിഞ്ഞ് താമസിക്കുന്ന മാതാപിതാക്കള്‍ ഒരുമിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതി വച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. നാമക്കല്‍ രാശിപുരം നാരക്കിണറിലുള്ള രവിചന്ദ്രന്റെയും മേഖലയുടേയും മകന്‍ തരുണാണ് മരിച്ചത്.

പിതാവ് മദ്യപാനശീലം നിയന്ത്രിക്കണമെന്നും സഹോദരിയെ നന്നായി നോക്കി വളര്‍ത്തണമെന്നും കുട്ടി ആത്മഹത്യക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. രാജപാളയത്തിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് തരുണ്‍. ഡ്രൈവറായിരുന്ന രവിചന്ദ്രന്റെ മദ്യപാനശീലത്തെ തുടര്‍ന്ന് ഭാര്യ മേഖലയുമായി വഴക്ക് പതിവായിരുന്നു എന്നാണ് വിവരം. രണ്ടുവര്‍ഷമായി രവിചന്ദ്രന്‍ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്.

രാജപാളയത്തിലുള്ള സർക്കാർസ്‌കൂളിലെ വിദ്യാർത്ഥിയായ തരുൺ പ്ലസ്ടു പൊതുപരീക്ഷ എഴുതിവരുകയായിരുന്നു. അച്ഛനും അമ്മയും പിരിഞ്ഞുതാമസിക്കുന്നതിൽ ഏറെനാളുകളായി നിരാശനായി കാണപ്പെട്ടിരുന്നുവെന്നാണ് വിവരം.

Karma News Network

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

10 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

13 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

43 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

50 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago