പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. ജന്മദിനം വിപുലമായി ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സേവാ ഓര് സമര്പ്പണ് അഭിയാന് എന്ന പേരില്‍ മൂന്നാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്ത് ഉടനീളം പ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. ഇതിനായി 14 കോടി കിറ്റുകൾ സജ്ജമാക്കി. ബിജെപിയുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ അവബോധ പരിപാടികളും സംഘടിപ്പിക്കും.
അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വാക്സിനേഷനിൽ റെക്കോർഡ് ലക്ഷ്യമിട്ടിട്ടുണ്ട്. ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവർ വ്യാഴാഴ്ച തന്നെ ആദ്യ ഡോസ് സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു. വാക്സിനേഷനിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയാൽ അതാകും പ്രധാനമന്ത്രിയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ജന്മദിനത്തിൽ ഒന്നര കോടി വാക്സിനേഷനുകൾ വിതരണം ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി കൊറോണ മുന്നണി പോരാളികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…