mainstories

ജനങ്ങൾക്ക് സൗജന്യ ചികിത്സയുമായി ആയുഷ്മാൻ ഭവ ക്യാമ്പയിൻ, പദ്ധതി പ്രധാനമന്ത്രിയുടെ പിറന്നാൾ ദിവസം ആരംഭിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പിറന്നാൾ സമ്മാനമായി ജങ്ങൾക്ക് സൗജന്യ ചികിത്സയുമായി ആയുഷ്മാൻ ഭവ ക്യാമ്പയിൻ എത്തുന്നു. മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഓക്ടോബർ 2 വരെയാണ് പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലത്തിന്റെ ‘ ആയുഷ്മാൻ ഭവ’ ക്യാമ്പയിനിന്റെ കീഴിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 13-ന് രാഷ്‌ട്രപതി ദ്രൗപതി മുർമു പരിപാടികൾക്ക് വെർച്ച്വലായി തുടക്കം കുറിക്കും.സ്വച്ഛത അഭിയാൻ, അവയവദാനം, രക്തദാനം തുടങ്ങിയ ക്യാമ്പയിനുകളും ആരോഗ്യ പരിപാടിയിൽ നടത്തും. 15 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്ന ‘ ആയുഷ്മാൻ മേള’, ‘ ആയുഷ്മാൻ സഭ’ എന്നിവയുൾപ്പെടെ നിരവധി ക്ഷേമ സംരംഭങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റടെുത്ത് ജനങ്ങൾക്കായി നടപ്പിലാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മണ്ഡവ്യ പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനമാണ് ആയുഷ്മാൻ ഭവയിലൂടെ ലക്ഷ്യമിടുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ ജനങ്ങൾക്ക് സൗജന്യ ചികിത്സയാണ് ഉറപ്പു നൽകിയിരിക്കുന്നത്. ക്യാമ്പയിനിലൂടെ ആരോഗ്യത്തെക്കുറിച്ചുള്ള പൊതു അവബോധം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ആയുഷ്മാൻ ഭാരത് കാർഡുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഓരോ ഗുണഭോക്താക്കളിലും എത്തിക്കാൻ ശ്രമിക്കുമെന്നും മാണ്ഡവ്യ പറഞ്ഞു.

 

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

2 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

2 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

3 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

3 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

4 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

4 hours ago