mainstories

കോൺഗ്രസിന്റെ നാളുകൾ എണ്ണപ്പെട്ടു , ഛത്തീസ്ഗഡ് ജനതയെ കൊള്ളയടിച്ച നേതാക്കൾക്ക് പടിയിറങ്ങാമെന്ന് നരേന്ദ്രമോദി

റായ്പൂർ : ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരിന്റെ ഭരണകാലാവധി അവസാനിക്കുന്നതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണത്തിലിരുന്ന കാലം മുഴുവൻ ജനങ്ങളെ കൊള്ളയടിച്ചു. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പൂർത്തിയായതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ പ്രധാനമന്ത്രി തുറന്നടിച്ചിരിക്കുന്നത്. നവംബർ 17-ന് നടക്കാനിരിക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനോടനുബന്ധിച്ച് മുംഗേലയിൽ നടന്ന പൊതുസമ്മേളനത്തിലാണ് അദ്ദേഹം സംസാരിച്ചത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെയുണ്ടായ അഴിമതി ആരോപണങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പരാമർശം. സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ നടപടി അഴിമതി നടത്തിയ നേതാക്കൾക്ക് ശിക്ഷ ഉറപ്പാക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നവംബറിൽ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് ഛത്തീസ്ഗഡ്.സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.

ആദ്യ ഘട്ടത്തിൽ 20 സീറ്റുകളുടെയും രണ്ടാം ഘട്ടത്തിൽ 70 സീറ്റുകളുടെയും വോട്ടെടുപ്പാണ് നടക്കുക. രണ്ടാം ഘട്ട പോളിംഗ് നവംബർ 17-നാണ് നടക്കുക. വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.

karma News Network

Recent Posts

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു, വിവരങ്ങൾ ഇങ്ങനെ

അഹമ്മദാബാദ് : ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലായിരുന്ന സംഭവം. തീപിടിത്തത്തിൽ വീടിന്…

12 mins ago

ഭാര്യയും മകനും എന്റെ ഒരു സിനിമ സെറ്റും കണ്ടിട്ടില്ല, ആകെ ഒരു പൂജയ്ക്ക് വന്നത് ആട്ടത്തിനാണ്- വിനയ് ഫോർട്ട്

ചെറിയ വേഷങ്ങളില്‍ നിന്നും നായകനിലേക്ക് വളര്‍ന്ന താരമാണ് വിനയ് ഫോര്‍ട്ട്. കോമഡിയോ വില്ലത്തരമോ അടക്കം ഏത് വേഷവും തനിക്ക് ചേരുമെന്ന്…

15 mins ago

ഒരേദിവസം രണ്ടുപേരെയും പെണ്ണുകണ്ടു, കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ദന്തഡോക്ടറുമായി വിവാഹം രജിസ്റ്റർ ചെയ്തു , പിന്നീട് വേണ്ടെന്നുവെച്ചു

കോഴിക്കോട് : നവവധുവിനെ മർദിച്ച സംഭവത്തിൽ പ്രതി രാഹുല്‍ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. കോട്ടയം പൂഞ്ഞാര്‍…

52 mins ago

ഒട്ടും പ്ലാൻ ചെയ്യാതെ നടന്നത്, നരേന്റെ വീട്ടിൽ അതിഥികളായി എത്തി മീരയുടെയും ദിലീപിന്റെയും കുടുംബം

ദിലീപും മീര ജാസ്മിനും കുടുംബങ്ങൾക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയമാകുന്നത്. കാവ്യയും ദിലീപും മഹാലക്ഷ്മിക്ക് ഒപ്പം എത്തിയപ്പോൾ…

1 hour ago

ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചില്ല, ഹോട്ടൽ അടിച്ചു തകർത്തു, ഉടമയ്ക്കും ജീവനക്കാർക്കും മർദനം

മണ്ണാർക്കാട് : ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മർദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തിൽ ആറുപേർക്കെതിരെ…

1 hour ago

മഷൂറയും മകനുമില്ല, ആദ്യഭാര്യക്കും മക്കൾക്കുമൊപ്പം തായ്ലൻഡിൽ അടിച്ച് പൊളിച്ച് ബഷീർ ബഷി

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ്…

2 hours ago