national

ഇന്ത്യയുടെ ആത്മദൈര്യം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 73-ാം പിറന്നാൾ

ലോക നേതാക്കളിലെ രാജാവ് , ഇന്ത്യയുടെ ഏറ്റവും വലിയ ആത്മദൈര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം പിറന്നാൾ. 9 വർഷത്തിൽ ഒരു ദിവസം പോലും അവധിയെടുക്കാത്ത അക്ഷീണ പ്രവർത്തനങ്ങൾക്ക് കരുത്ത് ആർജിച്ച അദ്ദേഹത്തിന്റെ പിറന്നാൾ ദിനവും ജന സേവനത്തിനായ് മാറ്റിവച്ചിരിക്കുകയാണ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്നഗർ എന്ന ഒരു ഗ്രാമത്തിൽ ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി 1950 സെപ്റ്റംബർ 17 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനനം.

കുട്ടിക്കാലത്ത് തന്നെ ആർഎസ്എസിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മോദി പിൽക്കാലത്ത് ആർഎസ്എസിന്റെ മുഴുവൻ സമയ പ്രവർത്തകനായി. 1975 ൽ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ സംഘടനയുടെ രഹസ്യപ്രവർത്തനങ്ങളുടെ പ്രധാന കണ്ണിയായി പ്രവർത്തിച്ചു. 1979ൽ ഡൽഹിയിലേക്ക് നിയോഗിക്കപ്പെട്ട അദ്ദേഹം 1985 ൽ ഗുജറാത്തിലേക്ക് മടങ്ങിയെത്തി. 1987 ൽ പാർട്ടിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. 1990 ൽ അദ്ധ്വാനി സംഘടിപ്പിച്ച രാമരഥയാത്രയുടെയും 1992ൽ മുരളി മനോഹർ ജോഷി സംഘടിപ്പിച്ച ഏകതായാത്രയുടെയും മുഖ്യ സംയോജകൻ നരേന്ദ്രമോദിയായിരുന്നു.

1995 ൽ ഗുജറാത്തിലെ പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം അക്കൊല്ലം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിന് നേതൃത്വം നൽകി. തുടർന്ന് ഹരിയാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ പ്രഭാരിയായി ചുമതലയേറ്റു. 1998 ലാണ് നരേന്ദ്രമോദിയെ പാർട്ടിയുടെ സംഘടനാ സെക്രട്ടറിയായി നിയോഗിക്കുന്നത്. 2001 ഒക്ടോബർ മൂന്നിന് പാർട്ടി അദ്ദേഹത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ നിയോഗിച്ചു. 2014 മേയ് 22 വരെ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിച്ചു. തന്റെ പ്രവർത്തന കാലയളവിൽ ഗുജറാത്തിനെ വ്യാവസായികമായി മുൻനിരയിൽ നിൽക്കുന്ന സംസ്ഥാനമാക്കി മാറ്റാൻ നരേന്ദ്രമോദിയ്‌ക്ക് സാധിച്ചു.

വികാസ് പുരുഷ് എന്ന് ജനങ്ങളാൽ പ്രകീർത്തിർത്തിക്കപ്പെട്ട അദ്ദേഹത്തെ 2014 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി പ്രധാന മുഖമാക്കി. ഭാരതത്തിന്റെ ചരിത്രത്തിൽ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന ആദ്യ ബിജെപി സർക്കാരിലെ പ്രധാനമന്ത്രിയായി 2014 മേയ് 26 ന് അദ്ദേഹം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.കഴിഞ്ഞ 9 വർഷം കൊണ്ട് രാജ്യത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റാൻ നരേന്ദ്രമോദിക്ക് സാധിച്ചു. കുറഞ്ഞ കാലയളവ് കൊണ്ട് ഭാരതത്തെ വിശ്വശക്തിയാക്കി മാറ്റി. പ്രതികൂല സാഹചര്യങ്ങളിൽ പോലും രാജ്യത്തെ സധൈര്യം മുന്നിൽ നിന്ന് നയിച്ചു. അവസാനമായി പുറത്തുവന്ന റിപ്പോർട്ടും വ്യക്തമാക്കുന്നത് ലോകത്തെ ഏറ്റവും ജനകീയനായ നേതാവ് നരേന്ദ്രമോദി തന്നെ എന്നാണ്.

എന്നും ജനസേവനത്തിനായ് പ്രവർത്തിക്കുന്ന അദ്ദേഹം ഇത്തവണയുള്ള പിറന്നാൾ ആഘോഷവും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി തന്നെയാണ് മാറ്റി വച്ചിരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ 73ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാ​ഗമായ് വിവധ ഇടങ്ങിൽ നിരവധി സാമൂഹിക സേവന പരിപാടികൾ ഉൾപ്പെടെ നടക്കുന്നുണ്ട്. രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.ഇന്ന് മുതൽ ഒക്ടോബർ 02 വരെ നീണ്ടുനിൽക്കുന്ന ബൃഹത്തായ പരിപാടിയാണ് പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.

രാജ്യമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. വിപുലമായ സേവന പരിപാടികളും പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. ലോകനേതാക്കളിലെ രാജാവിന് ആശംസയറിച്ച് നിരവധി രാഷ്ട്രീയ നിരീക്ഷകരും ലോകനേതാക്കളുമെല്ലാം രം​ഗത്ത് എത്തിക്കൊണ്ടിരിക്കുകയാണ്.ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയനേതാവിന്റെ 73 മൂന്നാം പിറന്നാൽ കേരലത്തിൽ ഉൾപ്പെടെ രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.

karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago