topnews

പ്രധാനമന്ത്രി ന്യൂയോർക്കിലെത്തി; ഇന്ത്യൻ സമയം വൈകിട്ട് 6.30നു യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും

ഐക്യരാഷ്‌ട്രസഭയുടെ 76ാം പൊതുസഭയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോർക്കിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് 6.30 ഓടെയാണ് പ്രധാനമന്ത്രി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുക. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുളള ചർച്ചയ്‌ക്കും ക്വാഡ് രാഷ്‌ട്രത്തലവൻമാരുമായുളള കൂടിക്കാഴ്ചയ്‌ക്കും ശേഷമാണ് മോദി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്.

തീവ്രവാദത്തിനെതിരായ പോരാട്ടം, കൊറോണ മഹാമാരി, കാലാവസ്ഥാ വ്യതിയാനം, കൊറോണാനന്തര സഹകരണം തുടങ്ങിയ വിഷയങ്ങൾ നരേന്ദ്രമോദി പരാമർശിക്കും. അഫ്ഗാനിലെ താലിബാൻ സർക്കാരിനോട് ഇന്ത്യ സ്വീകരിക്കുന്ന നയപരമായ നിലപാടും ലോകരാജ്യങ്ങൾക്ക് മുൻപിൽ പ്രധാനമന്ത്രി വ്യക്തമാക്കിയേക്കും.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അദ്ധ്യായമാണിതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ലോകം നേരിടുന്ന കടുത്ത വെല്ലുവിളികൾ ഒരുമിച്ച് നിന്ന് അതിജീവിക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും ബൈഡൻ പറഞ്ഞു. പൊതുവായ അന്താരാഷ്‌ട്ര യാത്രാ പ്രോട്ടോകോൾ ഉൾപ്പെടെയുളള നിർദ്ദേശങ്ങളാണ് ക്വാഡ് നേതാക്കൾക്ക് മുൻപിൽ പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. പൊതുവായ മാനദണ്ഡങ്ങളിൽ കൊറോണ വാക്‌സിനേഷൻ സർട്ടിഫിക്കേറ്റ് അംഗീകരിക്കുന്നതും അഫ്ഗാൻ വിഷയവും യോഗത്തിൽ ചർച്ചയായിരുന്നു.

Karma News Editorial

Recent Posts

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

20 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

36 mins ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

55 mins ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

1 hour ago

മിഠായിത്തെരുവിൽ ആളുകളെ തടയാൻ പാടില്ല, കടകളിലേക്ക് വിളിച്ചു കയറ്റിയാൽ പണി കിട്ടും

കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…

1 hour ago