കണ്ണൂർ: 17കാരിയായ ആദിവാസി പെൺകുട്ടി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. മലപ്പട്ടം സ്വദേശി കൃഷ്ണൻ (53) ആണ് പിടിയിലായത്. വയറുവേദനയെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച പെൺകുട്ടി ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം പ്രതി മുതലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി ഉളിക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഉളിക്കല്‍ അറബി സ്വദേശിനിയാണ് പെൺകുട്ടി.
വയറുവേദനയെ തുടര്‍ന്നായിരുന്നു ചികിത്സക്കായി എത്തിയത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് മനസിലായിരുന്നില്ല. പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞിനാണ് പെൺകുട്ടി ജന്മംനൽകിയത്.
മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…