topnews

വ്ലോഗർ ഷാക്കിർ സുബ്‌ഹാനെതിരെ പോക്‌സോ കേസ്, പീഡനത്തിനിരയാക്കി ഗർഭച്ഛിദ്രം നടത്തി, പരാതിയുമായി മുൻഭാര്യ

കൊച്ചി : വ്ലോഗർ ഷാക്കിർ സുബ്‌ഹാനെതിരെ മുൻഭാര്യയുടെ പോക്‌സോ പീഡന പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ധർമ്മടം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു . ശൈശവ വിവാഹം, ഗാർഹിക പീഡനം എന്നിവയാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

താൻ പ്രായപൂർത്തിയാകും മുൻപ് വിവാഹം കഴിച്ചു, 15ാം വയസിൽ ഗർഭിണിയായിരിക്കെ അതിക്രൂരമായി പീഡിപ്പിച്ചു, ഗർഭച്ഛിദ്രം നടത്തിച്ചു തുടങ്ങിയവയാണ് ആദ്യഭാര്യയുടെ പരാതിയിലെ പ്രധാന ആരോപണം. ഇവർ ധർമ്മടം പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയിൻമേലാണ് ഇപ്പോൾ പൊലീസ് തുടർ നടപടികൾ കൈക്കൊണ്ടിരിക്കുന്നത്.

പരാതിയിലെ സംഭവങ്ങൾ നടന്നത് ഇരിട്ടി സ്റ്റേഷൻ പരിധിയിൽ വരുമെന്നതിനാൽ അങ്ങോട്ട് മാറ്റുമെന്ന് ധ‌ർമ്മടം പൊലീസ് പറഞ്ഞു. അതിനുശേഷം ഷാക്കിറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണോയെന്നതിൽ ഇരിട്ടി പൊലീസ് തീരുമാനമെടുത്തേക്കും. സൗദി അറേബ്യൻ യുവതി നൽകിയ ലൈംഗികാതിക്രമ കേസിൽ ഷാക്കിറിന് ഹൈക്കോടതി സ്ഥിര ജാമ്യം അനുവദിച്ചിരിക്കുകയാണ്.

ഷാക്കിർ ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാവുകയും ചെയ്തിരുന്നു. എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് 29കാരിയായ സൗദി യുവതി പരാതിയിൽ പറയുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് ഷാക്കീർ സുബ്‌ഹാൻ ഹോട്ടലിലെത്തിയത്. ഈ സമയം യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇയാൾ പുറത്തു പോയ സമയമാണ് പീഡനശ്രമം നടന്നതെന്നാണ് യുവതി പറയുന്നത്.

karma News Network

Recent Posts

മലയാളി യാത്രക്കാര്‍ക്ക് നേരേ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു, സംഭവം തമിഴ്‌നാട്ടില്‍, ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…

18 mins ago

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

48 mins ago

ഇവിഎം ഉപേക്ഷിക്കണമെന്ന് മസ്‌ക്, ടൂട്ടോറിയൽ ക്ലാസ് നൽകാം, ഇന്ത്യയിലേക്ക് വരൂവെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്‌ല, സ്‌പേക്‌സ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഇവ…

1 hour ago

കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ വീണുപോയി, ​ജിപിക്ക് ജന്മദിനാശംസയുമായി ​ഗോപിക

വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന്…

2 hours ago

എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി കടന്നു, 19കാരനായ പ്രതി പിടിയിൽ

പാലക്കാട് : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്ന 19കാരൻ പിടിയിൽ. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്.…

2 hours ago

നവ്യയുടെ തല തോര്‍ത്തിക്കൊടുത്ത് അച്ഛന്‍, ഫാദേഴ്സ് ഡേയിൽ പങ്കിട്ട വീഡിയോ ഹിറ്റ്

അച്ഛന് ഫാദേഴ്‌സ് ഡേ ആശംസിച്ച് നടി നവ്യ നമ്പ്യാര്‍ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുന്നു. നവ്യയുടെ മുടി തോര്‍ത്തിക്കൊടുക്കുന്ന അച്ഛനെയാണ് വിഡിയോയില്‍…

2 hours ago