ഇടുക്കി: 17കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പിതാവും സുഹൃത്തും അറസ്റ്റിൽ. . പതിവായി മദ്യപിച്ചെത്തുന്ന അച്ഛൻ പെൺകുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി സ്പർശിച്ചിരുന്നതായി പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ മാതാവ് വിദേശത്താണ്.
പെൺകുട്ടിയെ പിതാവിന്റെ സുഹൃത്തും പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. പീഡനം സഹിക്കാൻ കഴിയാതെ മകൾ വിദേശത്തുള്ള അമ്മയോട് കാര്യങ്ങൾ പറയുകയായിരുന്നു. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യാനും ഇയാൾ ശ്രമിച്ചെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പ്രതി പതിവായി മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് വീട്ടിൽ എത്തിയിരുന്നത്. പെൺകുട്ടിയുടെ അച്ഛനൊപ്പം മദ്യപിക്കാനാണ് സുഹൃത്ത് ഇവരുടെ വീട്ടിലെത്തിയിരുന്നത്.
ഈ അവസരം സുഹൃത്തും മുതലെടുക്കുകയായിരുന്നു. അമ്മയുടെ നിർദ്ദേശപ്രകാരമാണ് പെൺകുട്ടി പരാതി നൽകിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പൊലീസ് രണ്ടുപേരെയും അറസ്റ്ര് ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…