kerala

വിദ്യാർത്ഥികളെ പീഡിപ്പിച്ചു, പോക്‌സോ കേസിൽ മദ്രസാ അധ്യാപകർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

എരമംഗലം : പോക്‌സോ കേസിൽ പെരുമ്പടപ്പ് പാലപ്പെട്ടിയിൽ മൂന്ന് മദ്രസാ അധ്യാപകർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് ഇവർ പീഡനത്തിന് ഇരയാക്കിയത്. പാലപ്പെട്ടി സ്വദേശി തൈപ്പറമ്പിൽ ബാവ (54), മദ്രസാ അധ്യാപകരായ പൊറ്റാടി കുഞ്ഞഹമ്മദ് (64), തണ്ണിപ്പാരന്റെ മുഹമ്മദുണ്ണി (67), പാലക്കാട് കൊച്ചിയിൽ മണത്തിൽ ഹൈദ്രോസ് (50) എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്.

ലൈംഗികാതിക്രമം നേരിട്ടകാര്യം സ്‌കൂളിലെ കൗൺസലിങ്ങിലാണ് വിദ്യാർഥികൾ തുറന്നു പറഞ്ഞത്. തുടർന്ന് കേസെടുത്ത പെരുമ്പടപ്പ് പോലീസ് എസ്.എച്ച്.ഒ. ഇ.പി. സുരേഷിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടി. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് മജിസ്‌ട്രേറ്റിനുമുൻപിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം പെരിന്തൽമണ്ണയിൽ പോക്സോ കേസിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് 19 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൽ വാഹിദിനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി 19 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 12 വയസ്സിൽ താഴെ മാത്രം ഉള്ള പെൺകുട്ടിയെ 2018 മുതൽ 2020 വരെയുള്ള കാലയളവിൽ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്.

വണ്ടൂർ സിഐ ആയിരുന്ന ദിനേശ് കൊറോട്ടാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതി വാണിയമ്പലം മട്ടക്കുളം മനുറയിൽ വീട്ടിൽ അബ്ദുൽ വാഹിദിനെതിരെ 19 വർഷം കഠിന തടവിനും 75000 രൂപ പിഴ അടക്കാനും കോടതി ശിക്ഷി വിധിച്ചു.

Karma News Network

Recent Posts

മാഹിപാലത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ പുഴയിലേക്ക് വീണുയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി

മാഹിപാലത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ പുഴയിലേക്ക് വീണയാളെ മത്സ്യത്തൊഴിലാളികളും മാഹി പോലീസും,ഫയർഫോഴ്സും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. കൂത്തുപറമ്പ് പാതിരിയാട് സ്വദേശിയായ…

2 mins ago

പൊലീസ് സ്റ്റേഷൻ ഉപരോധം, ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ള എംഎൽഎമാർക്കെതിരെ കേസ്

തിരുവനന്തപുരം: ശ്രീകാര്യം പോലീസ് സ്‌റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ്-കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. കല്ലേറിൽ പൊലീസുകാരന് പരിക്ക്. കോവളം എം.എല്‍.എ. എം. വിന്‍സന്റിനും…

24 mins ago

കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണു, 6000 രൂപയുമായി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പിടിയില്‍

തൃശ്ശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ആന്റണി എം. വട്ടോളിയെ വിജിലന്‍സ് പിടികൂടി.…

36 mins ago

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

1 hour ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

2 hours ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

2 hours ago