kerala

പോക്സോ കേസ് പ്രതി ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ചു, ഭീതിയിൽ കുടുംബം

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു. കക്കുലിയുള്ള കുന്നുമ്മൽ വാസുവിനെയാണ് (62) തൊട്ടിൽപ്പാലം പോലീസ് ബുധനാഴ്ച രാവിലെ അറസ്റ്റുചെയ്തത്. പതിനാലിന് രാത്രി ഏഴുമണിയോടെയാണ് വാസു തേങ്ങ പൊതിക്കാനുപയോഗിക്കുന്ന പാര ഉപയോഗിച്ച് കോതോട് സ്വദേശിയെ കുത്തിയത്. നിലവിളികേട്ടെത്തിയ അയൽക്കാർ പ്രതിയെ പിടിച്ചുമാറ്റുകയായിരുന്നു.

വയറിന് കുത്തേറ്റ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സ തേടുകയും തൊട്ടിൽപ്പാലം പോലീസിൽ പരാതിനൽകുകയും ചെയ്തു. എന്നാൽ, വാസുവിനെ സ്റ്റേഷനിലെത്തിച്ചശേഷം പോലീസ്‌ വിട്ടയച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കി. ഏഴുവർഷത്തിനുമുകളിൽ ശിക്ഷലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമുള്ള കേസുകളിൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്താവൂ എന്ന് കോടതി ഉത്തരവുണ്ടെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നുമാണ്‌ തൊട്ടിൽപ്പാലം പോലീസ് പറഞ്ഞത്.

കോഴിക്കോട് പോക്സോ കോടതിയിൽനിന്നാണ് ഇയാൾക്ക് ജാമ്യംലഭിച്ചത്. ആദ്യകേസിൽ ഇയാൾക്ക് പത്തൊമ്പതുദിവസത്തിനുള്ളിൽ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, വധശ്രമത്തിന് കേസെടുത്തിട്ടില്ലെന്നും അതു പ്രകാരമുള്ള മൊഴി പരാതിക്കാരൻ നൽകിയിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്.

പ്രതിയെ പോലീസ് വിട്ടയച്ചതോടെ വീട്ടിൽനിന്ന്‌ മറ്റൊരുസ്ഥലത്തേക്ക് മാറിനിൽക്കുകയാണ് ഗൃഹനാഥനും കുടുംബവും. ഏതുനിമിഷവും ഇനിയും ആക്രമണമുണ്ടാകുമെന്ന ഭീതിയിൽ കഴിഞ്ഞ ദിവസം ഇവർ സുഹൃത്തിന്റെ വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

28 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

52 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago