തിരുവല്ല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപേരൂർ പടിഞ്ഞാറ്റോതറ സ്വാതി ഭവനിൽ തുളസീദാസ് (36), കിഴക്കൻ ഓതറ മോടിയിൽ വീട്ടിൽ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്.
പെൺകുട്ടി കൂട്ടുകാരിയോട് ലൈംഗികാതിക്രമം നടന്ന വിവരം കഴിഞ്ഞ ദിവസം തുറന്നു പറയുകയായിരുന്നു. കൂട്ടുകാരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. ഇതോടെയാണ് സംഭവം വീട്ടുകാർ ഉൾപ്പടെയുള്ളവർ അറിയുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്.
തുടർന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പിടിയിലായ തുളസീദാസ് ഈ മാസം പന്ത്രണ്ടാം തീയതിയും ശ്രീജിത്ത് കഴിഞ്ഞവർഷം ഓഗസ്റ്റിലും പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. പോക്സോ ചുമത്തിയാണ് അറസ്റ്റ്.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…