kerala

പഞ്ചായത്ത് അംഗം പ്രതിയായ പോക്സോ കേസ്, അതിജീവിതയുടെ പിതാവ് തൂങ്ങി മരിച്ചു, മാതാവ് കൈത്തണ്ട മുറിച്ച് ​ഗുരുതരാവസ്ഥയിൽ

കൊല്ലം∙ കൊല്ലത്ത് പോക്സോ കേസ് അതിജീവിതയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയിൽ. അമ്മയെ കൈഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച പുലർച്ചയോടെയാണ് സംഭവം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

2024 ഫെബ്രുവരി രണ്ടിനാണ് കേസുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നത്. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ കുണ്ടറ പോലീസ് സ്റ്റേഷനില്‍ പരാതി നൽകുകയും, മൈനര്‍ മിസ്സിങ്ങിന് പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. കൂടുതൽ അന്വേഷണങ്ങളിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെന്ന് കണ്ടെത്തിയ ആളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കൊട്ടിയം ഷെല്‍ട്ടര്‍ ഹോമിലേക്കും മാറ്റിയിരുന്നു.

പോക്സോ കേസില്‍ പ്രതിയായ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി.എസ്. മണിവര്‍ണന്‍ റിമാന്‍ഡിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും സമൂഹമാധ്യമത്തിലൂടെ ശല്യം ചെയ്തതിനും പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഒരാഴ്ച മുന്‍പാണ് മണിവര്‍ണനെ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മണിവർണനെ റിമാൻഡും ചെയ്തു.

ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പിതാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണു പിതാവ് തൂങ്ങിമരിച്ചത്. ആത്മഹത്യാശ്രമത്തിനിടെ കയര്‍പൊട്ടി താഴെ വീണ പെണ്‍കുട്ടിയുടെ അമ്മ പിന്നീട് കൈഞരമ്പ് മുറിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ആത്മഹത്യാശ്രമത്തിനു കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടി ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ്. കേസില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് സ്വതന്ത്ര അംഗമാണ് കേസിൽ പ്രതിയായ ടി.എസ്. മണിവര്‍ണന്‍.

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

17 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

34 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

1 hour ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago