crime

മധ്യവയസ്കനെ വിളിച്ച് വരുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ നാല് പേർ പോലീസ് പിടിയിൽ

കണ്ണൂർ. ചിറക്കൽ സ്വദേശിയായ മധ്യവയസ്ക്കനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ യുവതി ഉൾപ്പെടെ 4 പേരെ തലശ്ശേരി പോലീസ് പിടികൂടി. തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപത്തെ  സി  ജിതിൻ നടേമ്മൽ , ഭാര്യ മുഴപ്പിലങ്ങാട്ടെ  അശ്വതി, സുഹൃത്തുക്കളായ പാനൂർ മുത്താറിപ്പീടികയിലെ കെ പി ഷഫ്നാസ് , കതിരൂർ വേറ്റുമ്മൽ സ്വദേശി കെ  സുബൈർ എന്നിവരെ യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ജിതിനെയും ഭാര്യയെയും വീട്ടിൽ നിന്നും മറ്റുള്ള വരെ തലശ്ശേരിയിൽ നിന്നുമാണ് പിടികൂടിയത്. സംഭവത്തെക്കുറിച്ച പോലീസ് പറയുന്നതിനെ കഴിഞ്ഞ ദിവസം ചിറക്കൽ സ്വദേശിയായ മോഹൻദാസിനെ തലശ്ശേരിയിൽ വിളിച്ച് വരുത്തിയാണ് യുവതിയും സംഘം തട്ടിപ്പ നടത്തിയത്. ബുധനാഴ്ച രാവിലെ അശ്വതി താൻ തലശ്ശേരിയിൽ ഉണ്ടെന്നും ഓട്ടോയ്ക്ക് കൊടുക്കാൻ പണമില്ലെന്നും പറഞ്ഞായിരുന്നു മോഹൻ ദാസിനെ വിളിച്ച് വരുത്തിയത്.

തലശ്ശേരി എത്തിയ ഇദ്ദേഹത്തെ ഭർത്താവ്ജിതിനും സംഘവും ബലമായി ഒട്ടോയിൽ കയറ്റി കാറിന്റെ താക്കോൽ കൈക്കലാക്കി. തുടർന്ന് ഇദ്ദേഹത്തിന്റെ 6000 രൂപയും തട്ടിയെടുത്തു. ഇദ്ദേഹത്തിന്റെ  കാറിൽ തന്നെ കാടാച്ചിറ എത്തിച്ച് ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറിൽ ഒപ്പിടിപ്പിച്ചു. തുടർന്ന് മമ്പറത്ത് ഇറക്കി വിട്ടു. കാറ് വിട്ട് തരണമെങ്കിൽ അഞ്ച്’ ലക്ഷം രൂപ തരണമെന്നും പറഞ്ഞു. മോഹൻദാസ് വൈകിട്ടോടെ തലശ്ശേരി പോലീസ് സ്റ്റഷനിൽ പതാതി നൽകി. തുടർന്നാണ് 4 പേരെയും കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെറിമാൻ്റ് ചെയ്തു.

Karma News Network

Recent Posts

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം: കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

27 seconds ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

25 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

32 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

53 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

1 hour ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

2 hours ago