പരാതി നല്കാന് പോലീസ് സ്റ്റേഷനില്‍ എത്തിയവരോട് മോശമായി പെരുമാറിയ പൊലീസുകാരനെ സ്ഥലം മാറ്റി. നെയ്യാര്‍ ഡാം ഗ്രേഡ് എസ്ഐ ഗോപകുമാറിനെയാണ് ഡിജിപി ഇടപെട്ട് സ്ഥലംമാറ്റിയത്. തിരുവനന്തപുരം നെയ്യാര്‍ ഡാം സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാന് എത്തിയ അച്ഛനെയും മകളെയും എസ്ഐ സുദേവന് ആക്ഷേപിച്ച് വിടുകയായിരുന്നു.
നീ പോയി പണി നോക്കെടാ, ഇവിടെ ഇങ്ങനൊക്കെയാണ്, പരാതി നോക്കാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല എന്നൊക്കെയാണ് ഗോപകുമാര്‍ പരാതിക്കാരനോടും മകളോടും പറയുന്നത്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ സുദേവനോടും മകളോുമാണ് ഗോപകുമാര്‍ മോശമായി പെരുമാറിയത്. പരാതി നല്കാന് എത്തിയവരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്ന സുദേവന്റെ ചോദ്യത്തിന് ഇങ്ങനെ പെരുമാറാനേ സൗകര്യമുള്ളൂ നീ പോയി പണി നോക്കെന്നായിരുന്നു ഗോപകുമാറിന്റെ മറുപടി.
‘പരാതി കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല. നിന്റെ അച്ഛന് മദ്യപിച്ചിട്ടുണ്ട്. നിന്റെ അച്ഛന് വരുമ്പോള്‍ ഊതിക്കാന്‍ ഞാന്‍ സാധനവും കൊണ്ട് ഇരിക്കാം. പൊലീസ് സ്റ്റേഷന് ഇങ്ങനെ തന്നെയാണ്. പരാതി നോക്കാന്‍ മനസില്ല. ഞങ്ങള്‍ അനാവശ്യം പറയും. നീ വേറെ പോലീസ് സ്റ്റേഷനില്‍ പോടെയ്. ഭീഷണിപ്പെടുത്തും. അടിക്കാന്‍ വരും. ഇങ്ങനെയേ പറ്റൂ’ എന്നും ഗോപകുമാര്‍ പറയുന്നു.
ഞായറാഴ്ചയാണ് സുദേവന് ആദ്യം പരാതി നല്‍കിയത്. അന്ന് പൊലീസ് വിവരങ്ങള്‍ തേടി. എന്നാല്‍ കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവന് സ്റ്റേഷനിലെത്തിയത്. അപ്പോഴാണ് ഗോപകുമാര്‍ അപമര്യാദയായി പെരുമാറിയത്.
പോലീസുകാരന് പരാതിക്കാരെ ആക്ഷേപിക്കുന്നതിന്റെയും ചീത്ത വിളിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പരാതി വ്യാപകമായതോടെയാണ് പോലീസുകാരനെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ഡിഐജിയെ ചുമതലപ്പെടുത്തി.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…