national

രാജ്ഭവനിൽ നിന്നും ഉടൻ ഒഴിഞ്ഞ് പോകാൻ പോലീസിനോട് ഗവർണ്ണർ ആനന്ദബോസ്

രാജ്ഭവനിൽ നിന്നും ഉടൻ ഒഴിഞ്ഞ് പോകാൻ ബംഗാൾ പോലീസിനോട് ഗവർണ്ണർ ഡോ സി വി ആനന്ദബോസ്. രാജ്ഭവനെ പോലീസ് ഭരിക്കണ്ട. രാജ്ഭവനിൽ ആരു വരണം എന്നും ആരു പോകണം എന്നും സംസ്ഥാന സർക്കാരും പോലീസും അല്ല തീരുമാനിക്കുന്നത് എന്നും രാജ്ഭവൻ

കഴിഞ്ഞ ദിവസം ഗവർണ്ണറേ കാണാൻ എത്തിയ ജനങ്ങളേയും ബിജെപി നേതാവിനെയും പോലീസ് തടഞ്ഞിരുന്നു. കൂടാതെ രാജ്ഭവനിലെ ഗവർണ്ണറുടെ നീക്കങ്ങൾ പോലീസ് ചോർത്തി മമത ബാനർജിക്ക് നകുന്നു

പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് തിങ്കളാഴ്ച രാവിലെ രാജ്ഭവനിൽ വിന്യസിച്ചിരിക്കുന്ന കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥരോട് ഉടൻ സ്ഥലം ഒഴിയാൻ ഉത്തരവിട്ടതായി സംസ്ഥാന പോലീസ് സ്ഥിരീകരിച്ചു.ഇപ്പോൾ പോലീസുകാർ കഴിയുന്ന കെട്ടിടവും മറ്റും ഇനി മുതൽ പൊതുജനങ്ങൾക്കായുള്ള പൊതു പ്ലാറ്റ്‌ഫോം) ആക്കി മാറ്റാനാണ് ബോസ് പദ്ധതിയിടുന്നത്.രാജ്ഭവൻ്റെ നോർത്ത് ഗേറ്റിന് സമീപമുള്ള പോലീസ് ഔട്ട്‌പോസ്‌റ്റ് ‘ജൻ മഞ്ച്’ ഉൾപ്പെടെ പൂട്ടിക്കാനാണ്‌ ഗവർൺനറുടെ തീരുമാനം. ഗവർൺനറുടെ സുരക്ഷക്ക് ഇസഡ് പ്ലസ് കാറ്റഗറിയിൽ ആയതിനാൽ കേന്ദ്ര സേനയുണ്ട്.

ഇക്കാര്യത്തിൽ ഗവർണർ രേഖാമൂലം അനുമതി നൽകിയിട്ടും ബോസിനെ കാണാൻ രാജ്ഭവനിൽ പ്രവേശിക്കുന്നതിൽ നിന്ന് ബിജെപി നേതാവ് സുവേന്ദു അധികാരിയെയും സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമത്തിന് ഇരയായവരെയും പോലീസ് തടഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം.

 

Karma News Editorial

Recent Posts

ആലപ്പുഴയിൽ മതിൽ ഇടിഞ്ഞുവീണ് ഒൻപതാംക്ലാസ് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ്…

24 mins ago

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ, അനുവദിച്ചത് ജൂൺ മാസത്തെ പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന്‌ അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…

57 mins ago

ശക്തമായ മഴ , ഇടുക്കി, പത്തനംതിട്ട,വയനാട്, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…

2 hours ago

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

2 hours ago

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

2 hours ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

3 hours ago