തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ (നോർത്ത്) ജോലി ചെയ്തുവന്ന മദന കുമാർ എന്ന സിവിൽ പോലീസ് ഓഫീസറെയാണ് തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയിൽ കാണപെട്ടത്. ഇയാൾ താമസിച്ചുവന്നിരുന്ന പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂന്തുറ പോലീസ് കോട്ടേഴ്സ് C2 വിൽ കെട്ടിത്തൂങ്ങിയ നിലയിൽ കടുത്തുകയായിരുന്നു.
മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. പാറശാല പരശുവയ്ക്കൽ സ്വദേശിയാണ്. അഞ്ചുമാസത്തിലേറെയായി കോട്ടേഴ്സിൽ ഒറ്റയ്ക്കായിരുന്നു താമസം. അതേസമയം ജീവനൊടുക്കുന്ന പോലീസുകാരുടെ എണ്ണം കേരളത്തിൽ ഉയർന്നു വരികയാണ്. മാർച്ചിൽ ആലുവ ഈസ്റ്റ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ.ആർ. ബാബുരാജിൻ്റെ (49) മൃതദേഹം അങ്കമാലി പുളിയനത്തെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു.
സ്പെഷ്യൽ ബ്രാഞ്ചിൽ ഏറെ നാളത്തെ സേവനത്തിന് ശേഷം ആലുവ ഈസ്റ്റ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനാൽ സ്ഥലംമാറ്റവുമായി പൊരുത്തപ്പെടാൻ ഇദ്ദേഹത്തിന് പ്രയാസമുണ്ടായിരുന്നതായി റിപ്പോർട്ട് ഉണ്ട്. പോലീസ് സേനയിലെ അംഗങ്ങൾക്കിടയിൽ ആത്മഹത്യാ മരണങ്ങൾ കൂടുതലായി തുടരുന്ന സാഹചര്യത്തിൽ, മാനസിക ആഘാതവും മറ്റ് പ്രശ്നങ്ങളും നേരിടുന്ന ഉദ്യോഗസ്ഥരെ സഹായിക്കാൻ ഒരു സപ്പോർട്ട് ഗ്രൂപ്പ് ആരംഭിക്കുന്നതിനുള്ള നടപടി എറണാകുളം റൂറൽ ഡിവിഷൻ അടുത്തായി ആരംഭിച്ചിരുന്നു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…