topnews

യുദ്ധ സജ്ജമായി കണ്ണൂർ, ആയുധപുരകൾ തപ്പി പോലീസ് റെയ്ഡ്

കണ്ണൂർ തലശേരി മേഖലയിൽ നിർമ്മിച്ച് വയ്ച്ചിരിക്കുന്ന ബോംബ് ശേഖരം വൻ തോതിൽ ഉണ്ട് എന്ന് സൂചനകൾ. ഇതിന്റെ അടിസ്ഥാനത്തിലാകണം മേഖലയിൽ പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്‌. ഒഴിഞ്ഞ പറമ്പുകൾ, കുറ്റിക്കാട്, പണിതീരാത്ത കെട്ടിടങ്ങൾ എല്ലാം ബോംബ് കണ്ടെത്തുന്ന ഉപകരണങ്ങളും നായകളുമായി പോലീസ് അരിച്ച് പിറുക്കുന്നു. കണ്ണൂരും തലശേരിയും മേഖലയിൽ യുദ്ധത്തിനു ഒരുക്കം നടത്താൻ ആയുധങ്ങൾ നിർമ്മിച്ച് കൂട്ടുന്ന പാർട്ടി നിലപാടാണ്‌ ദൃശ്യങ്ങളിൽ നിന്നും പുറത്ത് വരുന്നത്.

ദൃശ്യങ്ങളിൽ കാണുന്നത് തലശേരിയോട് ചേർന്ന് മാഹിയിലെ ചെറുകല്ലായി, ചാലക്കര പള്ളൂർ, ഇരട്ടപിലാക്കൂൽ, ഈസ്റ്റ് പള്ളൂർ, ചെമ്പ്ര , വെസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ മാഹി പോലീസ് വ്യാപക പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ്‌. പോലീസ് ബോംബ് ഡിറ്റക്ടറും, ബോംബ് മണ്ണിനടിയിൽ നിന്നും സ്കാൻ ചെയ്ത് കണ്ടെത്തുന്ന ഉപകരണം, കൂടാതെ പോലീസ് നായകൾ എന്നിവയെ ഉപയോഗിക്കുന്നു

ഇനി ഒരു ബോംബ് കണ്ണൂരിൽ പൊട്ടരുത് എന്ന വാശിയിലാണ്‌ പോലീസ്. എന്നിരുന്നാലും കാലാ കാലങ്ങളിൽ ബോംബ് നിർമ്മാണം നടത്തുന്നവരെ കണ്ടെത്താനും തടയാനും തയ്യാറാകുന്നില്ല. ഇതുവരെ കണ്ടെത്തിയ ബോംബ് നിർമ്മാണങ്ങൾ സ്വയം പൊട്ടിതെറിച്ച് നിർമ്മാണക്കാർ മരിക്കുമ്പോൾ മാത്രമാണ്‌. എവിടെ നിന്നും സ്ഫോടക വസ്തുക്കൾ വരുന്നു. ആരാണ്‌ നിർദ്ദേശം നല്കുന്നത്. പാർട്ടിക്കായി ബോംബ് ഉണ്ടാക്കുമ്പോൾ ഇതിന്റെ ബ്രയിൻ ആയ പാർട്ടി നേതാക്കൾക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല.

നിലവിൽ ദൃശ്യങ്ങളിൽ കാണുന്നത് മാഹിയിലും വ്യാപക പരിശോധന നടക്കുന്നതാണ്‌.ഇവിടങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സമീപ പ്രദേശങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും സൂക്ഷിക്കുന്നത് തടയാനായി ബോംബുകളുടെ ശേഖരം ആണ്‌ പോലീസ് ലക്ഷ്യം വയ്ക്കുന്നത്.

എസ്.ഐ. ജിയാസിൻ്റെ നേതൃത്വത്തിലുള്ള കണ്ണൂർ ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും സ്ഫോടക വസ്തുക്കൾ തിരിച്ചറിയുന്നതിൽ പരിശീലനം സിദ്ധിച്ച ലക്സി എന്ന പോലീസ്  നായ ഉൾപ്പെടെയുള്ള  ഡോഗ് സ്ക്വാഡും മാഹി പോലീസിനെ സഹായിക്കാനെത്തിയിരുന്നു. മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സർക്കിൾ ഇൻസ്പെക്ടർ ആർ. ഷൺമുഖം മാഹി എസ്.ഐ. അജയകുമാർ, പള്ളൂർ എസ്.ഐ റെനിൽകുമാർ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ. പി.പ്രദീപ് എന്നിവരും പങ്കെടുത്തു. ആൾ താമസമില്ലാത്ത വീടുകൾ, നിർമ്മാണം നിലച്ച കെട്ടിടങ്ങൾ, കുറ്റിക്കാടുകൾ എന്നിങ്ങനെ സാമൂഹ്യ വിരുദ്ധർ സ്ഥിരമായി  തമ്പടിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും  വാഹന പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.അതേസമയംന്യൂ മാഹി പോലിസ് സ്റ്റേഷൻ പരിധിയിലെ കൊമ മൽവയൽ.

മാടപ്പീടിക, സ്പിന്നിങ്ങ് മില്ല് പരിസരം ,വേലായുധൻ മെട്ട, പുന്നോൽ ,തുടങ്ങിയ സ്ഥലങ്ങളിൽ ന്യൂ മാഹി പോലിസിൻ്റെ നേതൃത്യത്ത്ൽ ബോഒബിനും ആയുധങ്ങൾക്കുമായി തിരച്ചിൽ നടത്തി.ആൾ താമസമില്ലാല്ലാത്ത വിടും കെട്ടിടങ്ങളും കാട് പിടിച്ച സ്ഥലങ്ങളിലുമാണ് പരിശോധന നടന്നത്. കോഴിക്കോട് റൂറൽ നിന്ന് എത്തിയ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ന്യൂ മാഹി സി.ഐ.ജിതേഷ് എസ് ഐ.മാരായ അനീഷ്, രവീന്ദ്രൻ, പ്രമോദ് എന്നിവരും   പരിശോധന സംഘത്തി ലുണ്ടായിരുന്നു. മാഹിയും കേരളവും അതിർത്തി പങ്കിടുന്ന സ്ഥലത്താണ് സംഘർഷം ഉടലെടുത്തിരിക്കുന്നത്.ഇതോടെ ഇരു സംസ്ഥാനങ്ങളിലെയും പോലീസ് അതീവ ജാഗ്രതയിലാണ്.

Karma News Network

Recent Posts

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

5 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

27 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

41 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

57 mins ago

ഭഗവത് ഗീത മാർഗ ദർശി, ധർമ്മമാണ് എന്നെ നയിക്കുന്നത്, ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഋഷി സുനക്

യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…

58 mins ago

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

2 hours ago