kerala

പാലക്കാടും വയനാടും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്; വടിവാളുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം. പാലക്കാടും വയനാടും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനത്തിലൂമാണ് പോലീസ് റെയ്ഡ് നടത്തിയത്. എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്നാണ് സൂചന.

ചടനാംകുറിശ്ശി,കല്‍മണ്ഡപം, പോപ്പുലര്‍ ഫ്രണ്ട് ശക്തി കേന്ദ്രമായ ശംഖുവാരത്തോട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയല്‍ പോലീസ് ആരെയെങ്കിലും അറസ്റ്റ് ചെയ്തതായോ വിവരമില്ല. വയനാട് ജില്ലയിലെ മാനന്തവാടി എരുമത്തെരുവിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലാണ് പോലീസിന്റെ റെയ്ഡ നടത്തിയത്. മാനന്തവാടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തുന്നത്.

കഴിഞ്ഞദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കണ്ണൂരിലെ പോലീസ് നടപടി. കണ്ണൂര്‍ ടൗണ്‍, വളപട്ടണം, മട്ടന്നൂര്‍, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. റെയ്ഡില്‍ ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അതേസമയം വിവിധ അന്വേഷണ ഏജന്‍സികള്‍ രാജ്യവ്യാപകമായി റെയ്ഡ് നടത്തുകയാണ്,രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വലിയ തരത്തിലുള്ള റെയ്ഡാണ് നടക്കുന്നത്. കൂടാതെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് അഴിച്ചിവിട്ട ഒരു അക്രമങ്ങളും ഇപ്പോള്‍ പുറത്തു വരികയാണ്. ശ്രീനിവാസന്റെ കൊലപാതകത്തിന് മാസങ്ങള്‍ക്കു മുമ്പാണ് പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയത്. ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ജില്ലയില്‍ വിവിധ ഇടങ്ങളിലായി പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ അക്രമങ്ങള്‍ നടന്നു വരുന്നുണ്ട്. പലയിടങ്ങളിലും തെരുവുകളില്‍ വര്‍ഗീയ പ്രസംഗങ്ങളും കൊലവിളികളും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നടത്തിയിട്ടുണ്ട്. എന്‍ഐഎയുടെ റെയ്ഡിനോടും അറസ്റ്റിനോടും ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹര്‍ത്താലിലും ജില്ലയില്‍ വ്യാപ അക്രമങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് അക്രമികള്‍ അഴിച്ചു വിട്ടത്. ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് അക്രമപരമ്പരകള്‍ അഴിച്ചു വിടുന്ന സാഹചര്യത്തില്‍ കൂടിയാണ് റെയ്ഡ് നടക്കുന്നത്.

ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 250 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പിടിയിലായി. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, അസം, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു ഇന്ന് പരിശോധന. പോലീസിന്റെയും എന്‍ഐഎയുടെയും സംഘങ്ങളാണ് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നത്. കര്‍ണാടകയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം എസ്ഡിപിഐ പ്രവര്‍ത്തകരും പിടിയിലായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരു സംഘടനകളില്‍ നിന്നുമുള്ള 80 ഓളം പ്രവര്‍ത്തകരെയാണ് പിടികൂടിയത്. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു പരിശോധന. പോലീസിന്റെ പരിശോധനയിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ഉത്തര്‍പ്രദേശില്‍ നിന്നും 57 പോപ്പുലര്‍ ഫ്രണ്ടുകാരാണ് പിടിയിലായിട്ടുള്ളത്. ഭീകര വിരുദ്ധ സ്‌ക്വാഡും, പോലീസിന്റെ പ്രത്യേക സംഘവും, പോലീസും ചേര്‍ന്നായി രുന്നു പരിശോധന. നിര്‍ണായക രേഖകള്‍ ഉള്‍പ്പെടെ പരിശോധനയില്‍ പിടിച്ചെടുത്തി ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പിടിയിലായവര്‍ക്കെതിരെ നടപടി സ്വീകരിക്കുക. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 40 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. ഔറംഗബാദ്, സോലാപൂര്‍, അമരാവതി, പൂനെ, താനെ, മുംബൈ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പോലീസ് ആണ് ഇവിടങ്ങളിലെ പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളിലും പ്രവര്‍ത്തകരുടെ വീടുകളിലും പരിശോധന നടത്തിയത്. ആറ് എസ്ഡിപിഐ പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും 30 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെയും, അസമില്‍ നിന്ന് 37 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Karma News Network

Recent Posts

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

20 mins ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

37 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

48 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

1 hour ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

1 hour ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

2 hours ago