Premium

കർമ്മ ന്യൂസ് ഓഫീസിൽ പോലീസ് റെയ്ഡ്, സത്യമോ? വ്യാജ വാർത്തയോ? CEO PRസോംദേവ് വിശദീകരിക്കുന്നു

കർമ്മ ന്യൂസിനെതിരെ പോലീസ് റെയ്‌ഡ്‌. അതൊരു വ്യാജ വർത്തയാണോ? സത്യമാണോ? റെയ്‌ഡ്‌ എന്നത് വ്യാജ വാർത്ത തന്നെയാണ്. സത്യത്തിൽ എന്താണ് സംഭവിച്ചതെന്നത് പൊതു ജനങ്ങൾ അറിയണം. അതൊരു വ്യാജ വാർത്തയാണ്. കർമ്മ സി ഇ ഒ. പി ആർ സോംദേവ് പറയുന്നത് കേൾക്കൂ. കർമ്മ ന്യൂസിന്റെ ഓഫീസിൽ ചില പോലീസ് ഉദ്യോഗസ്ഥന്മാർ എത്തി എന്നുള്ളത് സത്യമാണ്. ഒരു പീഡന വാർത്തയുമായി ബന്ധപ്പെട്ട ചില വസ്തുതകൾ ചോദിച്ചറിയാനാണ് അവർ എത്തുന്നത്. കർമ്മ സി ഇ ഒ. പി ആർ സോംദേവ് പറഞ്ഞു.

ആ പീഡന വാർത്തയിൽ ഇരയുടെ ഐഡന്റിറ്റി തിരിച്ചറിയാൻ ഇടയാക്കും വിധം സ്ഥലപ്പേര് ഉപയോഗിച്ചതുമായി സംഭവത്തിൽ ചില കാര്യങ്ങൾ ചോദിക്കാനാണ് പോലീസ് എത്തുന്നത്. ഇത്തരം വാർത്തകളിൽ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്താവുന്നതല്ല. ഞങ്ങൾ വാർത്തയിൽ ആ പോലീസ് സ്റ്റേഷൻ നിൽക്കുന്ന സ്ഥലം വ്യകതമാക്കിയിരുന്നു. ഈ സംഭവത്തെയാണ് കരമന്യൂസിനെതിരെ പോലീസ് റെയ്‌ഡ്‌ എന്ന് വ്യാജ വാർത്ത കൊടുത്തിരിക്കുന്നത്. സി ഇ ഒ. പി ആർ സോംദേവ് പറഞ്ഞു.

വ്യാജ വാർത്തകൾക്ക് ആയുസ് കുറവാണ്. പോലീസ് വന്നു എന്നത് എങ്ങനെ അത് റെയ്‌ഡ്‌ ആവും ? ഞങ്ങൾ പറയുന്നത് ഞങളുടെ ശത്രുവിന് പോലും കുറച്ച് മാന്യത വേണമെന്നാണ്. ഇങ്ങനെയൊക്കെയാണോ വാർത്തകൾ ചെയ്യുന്നത്. ഇങ്ങനെയൊക്കെ കെട്ടുകഥകൾ ഉണ്ടാക്കുമോ? ഞങ്ങൾ രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികളെയും ബഹുമാനിക്കുന്നു. നിയമ വ്യവസ്ഥിതികൾക്കുള്ളിൽ നിന്ന് മാത്രമേ ഞങ്ങൾ പ്രവർത്തിക്കൂ. പോലീസ് ഉൾപ്പടെ ഉള്ള ഏത് ഏജൻസികൾക്കും എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ ഓഫീസിൽ വരാം. കർമ്മ സി ഇ ഒ. പി ആർ സോംദേവ് പറയുന്നത് പൂർണമായും വിഡിയോയിൽ കേൾക്കൂ.

Karma News Network

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

2 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

5 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

34 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

41 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago