kerala

പെൺകുട്ടി വിളിച്ചു, ഫാനിൽ നിന്നും യുവാവിനെ പോലീസ് ജീവനോടെ രക്ഷിച്ചു, നായകളെ വകവയ്ക്കാതെ

വിയ്യൂര്‍:മരിക്കുമായിരുന്ന ഒരു യുവാവിനെ ലോകത്തിലേക്ക് തിരികെ കൊണ്ടുവന്നത് പോലീസ്. ഒരു പെൺകുട്ടിയുടെ ഫോൺ കോളായിരുന്നു പോലീസിന്റെ ഞൊടിയിട ഓപ്പറേഷനു കാരണം. തന്റെ സുഹൃത്തായ യുവാവ്‌ തൂങ്ങി മരിക്കാൻ പോകുന്നു എന്നും ഉടൻ രക്ഷിക്കണം എന്നും ആയിരുന്നു പെൺകുട്ടി വിളിച്ച് പറഞ്ഞത്. തൂങ്ങാനുള്ള കുരുക്ക് വരെ വീഡിയോയിൽ യുവാവ് പെൺകുട്ടിക്ക് കാണിച്ച് കൊടുത്തതായും പറയുന്നു. വിയൂരിൽ ആയിരുന്നു പോലീസിന്റെ കിടിലൻ ഓപ്പറേഷൻ. പോലീസ് വാതിൽ തകർത്ത് ഉള്ളിൽ എത്തിയപ്പോഴേക്കും യുവാവ് ഫാനിൽ തൂങ്ങി ആടുകയായിരുന്നു. നിമിഷങ്ങളുടെ ആയിരത്തിൽ ഒന്നു പോലും വിലപ്പെട്ട അത്യപൂർവ നിമിഷങ്ങൾ പോലീസിനു വിജയകരമായി തരണം ചെയ്യാനായി.അതും കടിച്ച് കീറാന്‍ തയ്യാറായി നില്‍ക്കുന്ന നായകളെ അവഗണിച്ചു കൊണ്ടായിരുന്നു പോലീസിന്റെ ചടുല നീക്കം.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആണ് സംഭവം. വിയ്യൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ആയ ശ്രീജിത്തിന് ഒരു ഫോണ്‍ കോള്‍ വന്നു. മറുതലക്കല്‍ പേര് വെളിപ്പെടുത്താത്ത ഒരു പെണ്‍കുട്ടി ആയിരുന്നു. തന്റെ സുഹൃത്തായ യുവാവ് ജീവനൊടുക്കാന്‍ ഒരുങ്ങുന്നു എന്നായിരുന്നു സന്ദേശം. പെണ്‍കുട്ടി യുവാവിന്റെ വിലാസവും നല്‍കിയിരുന്നു. ഉടന്‍ തന്നെ എസ് ഐ സെല്‍വകുമാറിന്റെ നേതൃത്വത്തിലുള്ള പെട്രോളിങ് സംഘം പെണ്‍കുട്ടി നല്‍കിയ വിലാസത്തില്‍ പാഞ്ഞെത്തി.

പോലീസ് എത്തിയപ്പോള്‍ കണ്ടത് അടച്ചിട്ടിരിക്കുന്ന ഗേറ്റ് ആണ്. മാത്രമല്ല രണ്ട് വലിയ നായകളെ അഴിച്ചു വിട്ടിരിക്കുന്നു. ഇതോടെ പോലീസ് വീട്ടിലുള്ളവരെ വിളിച്ചു. വിളികേട്ട് പുറത്തെത്തിയത് ഒറു മുതിര്‍ന്ന സ്ത്രീയാണ്. ഇവരോട് പോലീസ് നായയെ കെട്ടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് നായയെ കെട്ടാന്‍ സാധിക്കില്ലെന്നും മകനെ വിളിക്കാമെന്നും പറഞ്ഞ് സ്ത്രീ വീടിനകത്തേക്ക് പോയി. ഉടന്‍ ഒരു ചെറുപ്പക്കാരന്‍ പുറത്ത് എത്തുകയും നായകളെ ഉടന്‍ കൂട്ടിലാക്കാം എന്ന് പറഞ്ഞ് വീണ്ടും വീടിന് ഉള്ളിലേക്ക് പോയി. കുറച്ച് കഴിഞ്ഞിട്ടും ഇയാള്‍ തിരികെ എത്തിയില്ല. ഇതോടെ സംശയം തോന്നിയ പോലീസ് ഉച്ചത്തില്‍ വിളിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല.

സംശയം തോന്നിയ പോലീസ് ഇതോടെ മതില്‍ ചിടി കടക്കാന്‍ തീരുമാനിച്ചു. വീടിന് ചുറ്റും വെളിച്ചം ഇല്ലായിരുന്നു ഇതിനിടെ വീടിന് മുകളിലെ മുറിയില്‍ നിന്നും അനക്കം ശ്രദ്ധയില്‍ പെട്ടു. പോലീസ് ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ ചെറുപ്പക്കാരന്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഇതോടെ നായകളെ വകവയ്ക്കാതെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും മതില്‍ ചാടി അകത്ത് കടന്നു. പുറത്ത് ചാരി വെച്ചിരുന്ന ഗോവേണിയിലൂടെ മുകളിലെത്തിയ ശേഷം വാതില്‍ തുറന്ന് അകത്തെത്തി. സീലിംഗ് ഫാനില്‍ തൂങ്ങി കിടക്കുകയായിരുന്ന ചെറുപ്പക്കാരനെ എസ് ഐ ശെല്‍വകുമാറും ഹോം ഗാര്‍ഡ് ജസ്റ്റിനും ചേര്‍ന്ന് ഉയര്‍ത്തി നിര്‍ത്തി. ഡ്രൈവര്‍ ഷിനുമോന്‍ കയര്‍ അറുത്ത ശേഷം ഇതേ ഗോവണിയിലൂടെ തന്നെ താഴോട്ടിറക്കി. ഈ സമയവും നായകള്‍ ഗേറ്റിനടുത്ത് കാവലായി നില്‍ക്കുന്നുണ്ടായിരുന്നു. വാഹനത്തില്‍ വച്ചു തന്നെ ജില്ലാ ആശുപത്രി മെഡിക്കല്‍ ഓഫീസറെ പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുകയും വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആശുപത്രിയില്‍ ജീവനക്കാര്‍ തയാറായി നിന്നിരുന്നു. ഉടന്‍ അടിയന്തര ചികിത്സ നല്‍കിയതിനാല്‍ ചെറുപ്പക്കാരന്റെ ജീവന്‍ തിരികെ ലഭിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

24 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

28 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

56 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

58 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago