kerala

റോയ് വയലാട്ട് കീഴടങ്ങിയപ്പോള്‍ സൈജു തങ്കച്ചന്‍ മുങ്ങി; തിരച്ചില്‍ തുടരുന്നു

നമ്പർ 18 പോക്‌സോ കേസിൽ ഒളിവിൽ കഴിയുന്ന സൈജു തങ്കച്ചനായി തെരച്ചിൽ തുടരുന്നു. സൈജുവിന്റെ വസതിയിൽ പൊലീസ് ഇന്നലെ എത്തി. സൈജു തങ്കച്ചൻ ഇന്ന് കീഴടങ്ങിയേക്കുമെന്നാണ് വിവരംനമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ റോയ് വയലാറ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത് ഇന്നലെയാണ്. കേസിൽ റോയ് വയലാറ്റ് കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

. അതേസമയം, കഴിഞ്ഞ ദിവസം കീഴടങ്ങിയ ഒന്നാം പ്രതി റോയി വയലാറ്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ മൂന്നാം പ്രതി അഞ്ജലിക്ക് ഇന്ന് പൊലീസ് ചോദ്യം ചെയ്യലിന് നോട്ടിസ് കൈമറും. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റോയ് വയലാറ്റിനെതിരായ കേസ്. ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

തങ്ങൾക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും, മൂന്ന് മാസം കഴിഞ്ഞ് പെൺകുട്ടിയും അമ്മയും പരാതി നൽകിയത് അതിന്റെ തെളിവാണെന്നുമാണ് പ്രതികൾ കോടതിയിൽ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ ആവർത്തിച്ചു.  ആദ്യ രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചൻ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാറ്റിനും സൈജു തങ്കച്ചനും പ്രതികളാണ്.

കോടതി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയായിരുന്നു. അതേസമയം, കൂട്ടുപ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Karma News Network

Recent Posts

തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, കെഎസ്‌ഇബിയുടെ വീഴ്ച

കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…

12 mins ago

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…

29 mins ago

കുടുംബപ്രശ്‌നം, കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു, വീട്ടുകാർക്ക് മർദനം

മയ്യിൽ : യുവാവ് കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം ആണ് സംഭവം.ഇരിക്കൂറിലെ കെ.ആർ.…

36 mins ago

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

1 hour ago

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

2 hours ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

2 hours ago