Politics

വോട്ട് ലക്ഷ്യം,ജയലളിതയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ അടങ്ങിയ 50,000 സ്‌കൂള്‍ ബാഗുകള്‍ ചെക്ക് പോസ്റ്റില്‍ പിടിച്ചു

ന്യൂഡല്‍ഹി:ബാഗുകള്‍ കയറ്റി വന്ന രണ്ടുലോറികള്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് ബുധനാഴ്ച രാമേശ്വരം ഹൈവേയിലെ അച്യുതന്‍ വയല്‍ ചെക്ക്‌പോസ്റ്റില്‍ നിന്നുമാണ് പിടിച്ചത്. എഐഎഡിഎംകെ തലൈവി ജയലളിതയുടേയും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെയും പേരുകളും ചിത്രങ്ങളും പതിച്ച ബാഗുകള്‍ അടങ്ങിയ വെളുത്ത ചാക്കുകെട്ടുകള്‍ ലോറിയില്‍ നിന്നും കണ്ടെത്തിയതായിട്ടാണ് വിവരം. ഇതില്‍ ‘വിദ്യാഭ്യാസ വകുപ്പ്’ എന്ന് തമിഴില്‍ എഴുതി വെച്ചിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തെരഞ്ഞെടുപ്പ് തൊട്ടടുത്തിരിക്കെ വോട്ട് ലക്ഷ്യമിട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ജയലളിതയുടേയും മുഖ്യമന്ത്രി പളനിസ്വാമിയുടെയും ചിത്രങ്ങള്‍ പതിച്ച സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്യുന്നതായി ഡിഎംകെ ആക്ഷേപം. സൗജന്യമായി വിതരണം നല്‍കാന്‍ വെച്ചിരുന്നതെന്ന് കരുതുന്ന ബാഗുകള്‍ ഒരു സ്‌കൂളില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെ 50,000 ല്‍ പരം സ്‌കൂള്‍ബാഗുകള്‍ തമിഴനാട് ചെക്ക്‌പോസ്റ്റിലും പിടിയില്‍.

ചരക്കുകള്‍ ഉത്തര്‍പ്രദേശില്‍ നിന്നും നാഗാലാന്റില്‍ നിന്നുമാണ് വന്നതെന്നാണ് പ്രാഥമികാന്വേഷണത്തിലെ വിവരം. ലോറികള്‍ ഏത് സംസ്ഥാനത്ില്‍ നിന്നുള്ളതാണെന്നും ആരാണ് ബാഗിന് ഓര്‍ഡര്‍ ചെയ്തതെന്നും പോലീസ് അന്വേഷിക്കുകയാണ്. ചൊവ്വാഴ്ച ട്രിച്ചിയിലെ വൊരയൂരിലെ ഒരു സ്വകാര്യസ്‌കൂളില്‍ നിന്നും ഡിഎംകെ പ്രവര്‍ത്തകര്‍ ബാഗുകളും ജോമട്രിബോക്‌സുകളും അടങ്ങിയ ചാക്കു കെട്ടുകള്‍ കണ്ടെത്തിയിരുന്നു. സ്‌കൂളില്‍ നിന്നും ഇത് ആള്‍ക്കാര്‍ക്ക് കൊടുക്കാന്‍ മാറ്റുന്നതിനിടയിലാണ് തങ്ങള്‍ ഇത് കണ്ടെത്തിയതെന്നാണ് ഡിഎംകെ യുടെ ആരോപണം.

സംസ്ഥാന സര്‍ക്കാര്‍ പഠനോപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തങ്ങള്‍ സ്‌കൂളില്‍ പരിശോധന നടത്തിയതെന്നും ചാക്കുകണക്കിന് സ്‌കൂള്‍ ബാഗുകളും ക്രയോണുകളും ജോമട്രി ബോക്‌സുകളും കണ്ടെത്തിയെന്നും പറഞ്ഞു. അതേസമയം പോളിംഗ് ബൂത്താക്കി മാറ്റുന്നതിന്റെ ഭാഗമായിട്ട് സാധനങ്ങള്‍ മാറ്റുകയായിരുന്നു എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.

Karma News Network

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

15 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

39 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

39 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

2 hours ago