topnews

മുഖ്യമന്ത്രിയുടെ സുരക്ഷയെ ചൊല്ലി കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയവരെ തടഞ്ഞ സംഭവം ; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

ആലുവ: കുട്ടിക്ക് പനിയുടെ മരുന്ന് വാങ്ങാനെത്തിയ അച്ഛനോട് പോലീസ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി നാലാഴ്ചക്കകം റിപ്പോര്‍ട് നല്‍കണമെന്ന് ജസ്റ്റിസ് ആന്‍റണി ഡൊമനിക് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായാണ് മറ്റൂര്‍ ജംഗ്ഷനില്‍ വെച്ച് കോട്ടയം സ്വദേശി ശരതിനെ പൊലീസ് തടഞ്ഞു നിർത്തിയത്. കുഞ്ഞിന് മരുന്ന് വാങ്ങാൻ വന്നതാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ വഴങ്ങിയില്ല.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാലടിയിൽ നിന്നും എയർപോർട്ടിലേയ്‌ക്ക് പോയി തിരിച്ചു വരുമ്പോഴാണ് മട്ടൂർ ജംഗ്ഷനിൽ വച്ച് കോട്ടയം സ്വദേശകളായ ശരത്തിനെയും അദ്ദേഹത്തിന്റെ സഹോദരനയെയും മുഖ്യമന്ത്രിയുടെ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞത്. ഞായറാഴ്ച ആയതിനാൽ പല സ്ഥലത്തും മെഡിക്കൾ ഷോപ്പ് ഉണ്ടായിരുന്നില്ല.

കുട്ടിക്ക് പനി കൂടുതലായിരുന്നു. മാത്രമല്ല, കുട്ടിക്ക് ഫിക്‌സും ഉണ്ടായിരുന്നു. തുടർന്ന് മട്ടൂർ ജംഗ്ഷനിലെ മെഡിക്കൾ ഷോപ്പിൽ മരുന്ന് മേടിക്കാൻ കയറിയതോടെ യുവാക്കളെ പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെഡിക്കൽ ഷോപ്പ് ഉടമയോട് കട അടപ്പിക്കുമെന്നും പോലീസ് ഉദ്യോദസ്ഥൻ ഭീഷണി മുഴക്കിയിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി വരുന്നുണ്ട് എന്നത് ചൂണ്ടിക്കാട്ടി അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവരെ പോലും പോലീസ് തടയുന്നത് പലപ്പോഴും വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. മട്ടൂർ ജംഗ്ഷനിൽ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് കൺട്രോൾ റൂമിലും ആലുവ റൂറൽ എസ്പി ഓഫീസിലും ശരത്ത് പരാതി നൽകിയിരുന്നു.

 

 

 

Karma News Network

Recent Posts

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

6 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

30 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

45 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

2 hours ago