കൊച്ചി: ലഹരിക്കടിമയായ അച്ഛൻ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ അമ്മയും എത്തിയില്ല. അമ്മയും കുഞ്ഞുങ്ങളെ തേടി എത്താതായതോടെ കുട്ടികളുടെ സംരക്ഷണ ചുമതല താൽക്കാലികമായി പുല്ലുവഴിയിലെ ശിശുഭവനെ ഏൽപ്പിച്ചു. കുട്ടികൾക്ക് സംരക്ഷണമൊരുക്കിയ പെരുമ്പാവൂർ പൊലീസ് സമൂഹമാധ്യമങ്ങളിൽ കൈയ്യടി നേടി.
കോടനാട് സ്വദേശി അശ്വിൻ ആണ് രണ്ടര വയസ്സും 9 മാസവും പ്രയാമായ രണ്ട് കുട്ടികളെ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിക്കാനെത്തിയത്. ഇയാൾ ലഹരിക്കടിമയായിരുന്നു. സ്റ്റേഷനിൽ മണിക്കൂറുകളോളം ലഹരിയില്‍ പരാക്രമം കാട്ടിയ അസ്വിനിനെ പെരുമ്പാവൂർ പോലീസ് കോടനാട് പൊലീസിന്റെ സഹായത്തോടെ ചികിത്സാ കേന്ദ്രത്തിലാക്കി. ഉച്ചവരെ കുട്ടികളുടെ അമ്മയോ ബന്ധുക്കോളോ എത്താത്തതിനാൽ പൊലീസ് സഹായത്തോടെ കുട്ടികളെ എറണാകുളം ശിശു സംരക്ഷണ സമിതിയില്‍ ഹാജരാക്കി.
രക്ഷാകര്ത്താക്കള് ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ മാതാവിന്റെ വീട് പറവൂരാണെന്ന നിഗമനത്തില്‍ അവിടേയും പൊലീസ് പരിശോധന നടത്തുന്നുണ്ട്. അതിനിടെ സമൂഹമാധ്യമങ്ങളിലടക്കം കുട്ടികളുടെ മുഖം മറക്കാത്ത ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത് അടിയന്തിരമായി നീക്കാന്‍ പൊലീസിനോട് ശിശു സംരക്ഷണ സമിതി നിർദേശം നൽകി.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…