Premium

സി ഐ അനന്തലാലിന്റെ വീട്ടിലെ കട്ടില്‍ വരെ മോന്‍സന്‍ നല്‍കിയത്, വിവാദ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് കൊച്ചിയിലെ പോലീസ് മേധാവികള്‍ CI A ANANTHALAAL POLICE

കൊച്ചി പോലീസിലെ സി ഐ ആയ എ അനന്തലാല്‍ മോന്‍സണ്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരനില്‍ നിന്നും വീട്ടിലേക്കുള്ള കട്ടിലും ഫര്‍ണ്ണിച്ചറുകളും വാങ്ങിയതായി ആരോപണം CI A ANANTHALAAL POLICE. മോന്‍സണ്‍ മാവുങ്കലില്‍ നിന്നും കള്ളപണം സി ഐ എ അനന്തലാല്‍ സ്വീകരിച്ചതായി നേരത്തെ തന്നെ പുറത്ത് എത്തിയിരുന്നു. ഒരു ലക്ഷം രൂപ മോന്‍സണില്‍ നിന്നും ബാങ്ക് വഴിയായി ഇയാളുടെ അക്കൗണ്ടില്‍ എത്തിയതിന്റെ രേഖകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു

ഇപോള്‍ പുറത്ത് വരുന്നത് സി ഐ അനന്തലാല്‍ സ്വന്തം വീടു പണിക്കാവശ്യമായ സഹായവും വീട്ടിലേക്കുള്ള ഫര്‍ണ്ണിച്ചറുകളും മോന്‍സണ്‍ മാവുങ്കലില്‍ നിന്നും കൈപറ്റി എന്നാണ്. സി ഐ അനന്തലാല്‍ കൊച്ചിയില്‍ നിന്നും സ്ഥലം മാറ്റമില്ലാതെ കുറ്റിയടിച്ച് കിടക്കുന്ന ആളാണ്. കൊച്ചിയില്‍ ഏത് പോലീസ് മേധാവി വന്നാലും സി ഐ അനന്തലാലിനു സ്ഥലം മാറ്റം നല്‍കില്ല. കാരണം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളുടേയും ഇടനിലക്കാരന്‍ കൂടിയാണ് ഈ മോന്‍സന്റെ കള്ളപണം സ്വീകരിച്ച അനന്തലാല്‍. കൊച്ചിയിലെ മയക്ക് മരുന്ന് ലോബികളും പോലീസുമായുള്ള ബന്ധവും കള്ളപണ ഇടപാടുമയുള്ള ബന്ധത്തിന്റെയും എല്ലാം ഇടനിലക്കാരന്‍ സി ഐ അനന്തലാല്‍ എന്നാണ് പറയപ്പെടുന്നത്.ജോലി കിട്ടിയ കാലം മുതല്‍ ഇയാളേ കൊച്ചിയില്‍ നിന്നും ആരും സ്ഥലം മാറ്റില്ല. ഏത് പോലീസ് ഉന്നത ഉദ്യോഗസ്ഥന്‍ കൊച്ചിയില്‍ സ്ഥാനമേറ്റെടുത്താലും അനന്തലാന്‍ എന്ന ഇറ്റനിലക്കാരന്‍ ഇല്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ലായിരുന്നു.

ഡി ജി പിയുടെ ഉത്തരവ് സി ഐ അനന്തലാലിനെതിരേ വന്നിട്ട് ഇപ്പോള്‍ 2 മാസം ആകുന്നു. കേരളാ പോലീസിനു മുഴുവന്‍ കളങ്കം എന്നാണ് ഡി ജി പി അനില്‍ കാന്ത് ഇറക്കിയ ഉത്തരവില്‍ സി ഐ അനന്തലാലിനേകുറിച്ച് പറയുന്നത്. എന്നിട്ടും കൊച്ചി പോലീസിലെ മേധാവികള്‍ അനന്തലാലിനെതിരേ നടപടി സ്വീകരിക്കുന്നില്ല.പോലീസിലെ വൃത്തികെട്ടവന്‍ എന്ന രീതിയില്‍ പരാമര്‍ശം വന്നിട്ടും തൊപ്പിയും കാക്കിയും അണിയാന്‍ ഇയാളേ അനുവദിക്കുകയാണ് കൊച്ചിയിലെ പോലീസ് അധികാരികള്‍. ഇതേ സി ഐ അനന്തലാല്‍ ആണ് മുമ്പ് കൊച്ചിയില്‍ കള്ള കേസില്‍ കുടുക്കി ചിലരെ ജയിലില്‍ അടച്ചതും കള്ള കേസെന്ന് കോടതി കണ്ടെത്തിയതും. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ശേഷം നിരപരാധികളായ അവരുടെ ജീവിതവും കുടുംബവും സി ഐ അനന്തലാല്‍ തകര്‍ത്തു. കള്ള കേസില്‍ നിന്നും കോടതി മോചിപ്പിച്ചു എങ്കിലും മനോരോഗിയായി മാറുകയായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥന്‍ പീഢിപ്പിച്ച ഇരകള്‍. കര്‍മ്മ ന്യൂസ് ഇവരുടെ ഞടുക്കം ഉളവാക്കുന്ന വെളിപ്പെടുത്തലുകള്‍ അടുത്ത ദിവസം സംപ്രേക്ഷണം ചെയ്യും..

ഇപ്പോള്‍ സംസ്ഥാന പോലീസ് മേധാവിനെ തന്നെ അട്ടിമറിക്കുന്ന നിലപാടുകളാണ് കൊച്ചി പോലീസില്‍ നടക്കുന്നത്. ഡി ജി പി ഫിബ്രവരി 22നു ഉത്തരവിട്ടിട്ടും എങ്ങിനെ നന്തലാന്‍ ഇധപോഴും ആ സ്ഥാനത്ത് തുടരുന്നു.ഡി ജി പിയേ പോലും മറികടന്ന സംസ്ഥാന പോലീസില്‍ ഇത്തരം നീക്കങ്ങള്‍ നടക്കുമ്പോള്‍ പോലീസിലെ അച്ചടക്കം തന്നെ ലംഘിക്കപ്പെടുകയാണ്. തല ഇരിക്കുമ്പോള്‍ വാലാടുന്നു. ഡി ജി പിയോട് പോയി പണി നോക്കാന്‍ പറഞ്ഞ് ഡി ജി പിയുടെ ഉത്തരവിനു വില നല്കാത്തത് തന്നെ കൊച്ചിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുചിതമായ പല കാര്യങ്ങളും സംരക്ഷിക്കാനും മറച്ച് വയ്ക്കാനുമാണ്. എന്തായാലും സംസ്ഥാന പോലീസില്‍ ഡി ജി പിയെ പോലും അനുസരിക്കതെ നടക്കുന്ന ഇത്തരം ഹൈജാക്കിങ്ങുകള്‍ സംസ്ഥാനത്തിനു മാത്രമല്ല രാജ്യത്തിനു കൂടി ഭീഷണിയാകുന്നു.കൊച്ചിയില്‍ നമുക്കറിയാം ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ മയക്ക് മരുന്ന് ഹബ്ബും കള്ളപണം കേന്ദ്രവുമാണ്. കേരളത്തില്‍ ഏത് സര്‍ക്കാര്‍ മാറി മാറി വന്നാലും കൊച്ചിയിലെ ചില പോലീസ് മേധാവികള്‍ ആ സ്ഥാനത്ത് തന്നെ തുടരുന്നതും ദുരൂഹത ഏറെ ഉണ്ടാക്കുന്നു

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

16 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

45 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago