വിജയ് മക്കള്‍ ഇയ്യക്കം പിരിച്ചുവിട്ടു. നടന് വിജയുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നതായി പിതാവ് എസ്. എ ചന്ദ്രശേഖര്‍.
മദ്രാസ് ഹൈക്കോടതിയിലാണ് അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ പാര്‍ട്ടി പിരിച്ചുവിടാനുള്ള നീക്കം തുടങ്ങിയിരുന്നതായും അദ്ദേഹം പറഞ്ഞു. കേസ് പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി.
തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും മാതാപിതാക്കളെ അടക്കം തടയണമെന്ന് ആവശ്യപ്പെട്ട് വിജയ് കോടതിയെ സമീപിച്ചിരുന്നു. മാതാപിതാക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് വിജയ് ചെന്നൈ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തത്. പിന്നാലെയാണ് പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറുന്നതായി ചന്ദ്രശേഖര്‍ അറിയിച്ചത്.
തമിഴ്നാട്ടിലെ ഒന്‍പത് ജില്ലകളില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വിജയ് ആരാധകരുടെ സൊസൈറ്റിയായ വിജയ് മക്കള്‍ മന്‍ട്രം പ്രഖ്യാപിച്ചിരുന്നു. ഈ ആവശ്യത്തിന് വിജയുടെ മാതാപിതാക്കള്‍ അനുവാദം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിജയ് കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം എസ്.എ.ചന്ദ്രശേഖര്‍ അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. വിജയ് പിതാവിന്റെ പാര്‍ട്ടിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ പിതാവിന്റെ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും ആയിരുന്നു വിജയുടെ പ്രതികരണം.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…