മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൊന്നമ്മ ബാബു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ സജീവമാണ് താരം. ഏത് വേഷവും തനിക്ക് ചേരുമെന്ന് പൊന്നമ്മ തെളിയിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് നടി കലാരംഗത്ത് എത്തുന്നത്. പടനായകന് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ഇപ്പോള്‍ വിവാഹത്തെ കുറിച്ചും പിന്നീടുള്ള ജീവിതത്തെ കുറിച്ചും പൊന്നമ്മ ബാബുവിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
പൊന്നമ്മ ബാബുവിന്റെ വാക്കുകള്‍, പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും പൊന്നൂസ് എന്നാണ് വിളിക്കാറുള്ളത്. കുളപ്പുള്ളി ലീലയാണ് ഈ പേര് ആദ്യമായി വിളിച്ചത്. മൂന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിസാര്‍ സംവിധാനം ചെയ്ത പടനായകനിലൂടെയായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. ദൈവം അനുഗ്രഹിച്ച് എനിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ലോക് ഡൗണ്‍ കാലത്തായിരുന്നു പൊന്നമ്മാസ് കലവറ തുടങ്ങിയത്. ഇനിയെന്ത് ചെയ്യുമെന്നാലോചിച്ചപ്പോഴാണ് ഇങ്ങനെയൊരു ആശയം വന്നത്. വെറുതെയിരിക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്തയാളാണ് ഞാന്‍. മക്കളെല്ലാം കുടുബമായി സെറ്റിലാണ്. സിനിമയുമായി ഞാനെപ്പോഴും തിരക്കിലാണ്. ചാനലുകളില്‍ കുക്കറി പരിപാടികളെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നുള്ളവരെല്ലാം മികച്ച പിന്തുണയാണ് തന്നത്. ഇപ്പോ ഓണ്‍ലൈനായി നന്നായി പോവുന്നുണ്ട് പൊന്നമ്മാസ് കലവറ.
16ാമത്തെ വയസിലായിരുന്നു വിവാഹം. വിവാഹശേഷം ബ്രേക്കെടുത്തിരുന്നു. പിള്ളേരേടൊപ്പം ഞാനും വളരുകയായിരുന്നു. മൂന്ന് മക്കളാണ് എനിക്ക്. എല്ലാവരും വിദേശത്താണ്. അത്രയും കഷ്ടപ്പെട്ടാണ് അവരെ പഠിപ്പിച്ചത്. മക്കളുടെ വിവാഹവും അവര്‍ക്ക് മക്കളായി, ഇതൊക്കെ കാണാന്‍ ദൈവം ഭാഗ്യം തന്നു, നേരത്തെ കല്യാണം കഴിച്ചോണ്ട്.
നാടകം കളിച്ച സമയത്ത് ജനകോടികളുണ്ടായിരുന്നു. സിനിമയിലെത്തിയപ്പോള്‍ ജനലക്ഷങ്ങളാണ് നമ്മുടെ കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നത്. ദൈവാനുഗ്രഹമായാണ് ഇതിനെ കാണുന്നത്. അമ്മയുടെ ഷോയില്‍ ലാലേട്ടന്റെയും മമ്മൂക്കയുടേയും കൂടെ ഡാന്‍സ് ചെയ്തിരുന്നു. ഹണി റോസും ഞാനുമായിരുന്നു അമ്മയുടെ ഷോയില്‍ ഡാന്‍സ് ചെയ്തത്.
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…