തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് പൂജ കുമാര്‍. ഇപ്പോള്‍ പുതിയ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് പൂജ. അമ്മയായ സന്തോഷമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഒരു പെണ്‍കുഞ്ഞിനാണ് നടി ജന്മം നല്‍കിയത്. നവ്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പൂജയുടെ ഭര്‍ത്താവ് വിശാല്‍ ജോഷിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
‘ഒരു കാലത്ത് ഞങ്ങള്‍ രണ്ട് പേരായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ മൂന്നായി. ഞങ്ങളുടെ മകള്‍ നവ്യ ജോഷിയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ ഞാനും പൂജയും വലിയ ആവേശത്തിലാണ്. എന്റെ ഈ ജന്മദിനം നീ എക്കാലത്തെയും മികച്ചതാക്കി മാറ്റി. നിങ്ങള്‍ രണ്ട് പേരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു’ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് വിശാല്‍ ജോഷി കുറിച്ചു.
അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന പൂജ യുഎസില്‍ നിന്നും മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കാതല്‍ റോജാവേ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഏഴോളം അമേരിക്കന്‍ ചിത്രങ്ങളിലും വേഷമിട്ടു. 2013ല്‍ കമല്‍ ഹസന്റെ വിശ്വരൂപത്തില്‍ നായികയായതോടെ ഏറെ ആരാധകരെ നേടി.
പിന്നീട് കമല്‍ ഹസനൊപ്പം ഉത്തമവില്ലന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിച്ചു. പ്രിയദര്ശന് ഒരുക്കിയ അനാമിക എന്ന ചിത്രത്തിലാണ് അവസാനമായി പൂജ അഭിനയിച്ചത്.
കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…
മലിനീകരണ രഹിതമായി ഗതാഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ഗതാഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.…
ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…
കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…
ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…
ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…