entertainment

വീണ്ടും ഭര്‍ത്താവ് തല്ലി, പൂനം പാണ്ഡെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, സാമിനെ പോലീസ് അറസ്റ്റ് ചെയ്തു

നടി പൂനം പാണ്ഡെ വീണ്ടും ഭര്‍തൃ പീഡനത്തിന് ഇരയായി. നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടിയുടെ പരാതിയില്‍ സാം ബോംബെയെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കുറി കാര്യമായ പരുക്കുകളേറ്റാണ് പൂനം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നാണ് വിവരം. തലയ്ക്കും മുഖത്തിനും കണ്ണിനും ഗുരുതരമായി പരുക്കുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് മുംബൈ പോലീസ് അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് പൂനം പാണ്ഡെയും സാം ബോംബെയും തമ്മില്‍ വിവാഹിതര്‍ ആകുന്നത്. വിവാഹ ശേഷം ഹണിമൂണിനായി ഗോവയ്ക്ക് പോയിരുന്നു. അവിടെ വെച്ച് ഭര്‍ത്താവ് ആക്രമിച്ചു എന്ന് കാട്ടി പൂനം പോലീസില്‍ പരാതി നല്‍കിയിരുന്നു. സാമിനെ അന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അവിടെ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സാം ബോംബെയുമായി പൂനം വീണ്ടും ഒരുമിച്ചു ജീവിതം ആരംഭിച്ചു. ഭാര്യാ- ഭര്‍ത്താക്കന്മാര്‍ക്ക് ഇടയില്‍ ഇതൊക്കെ സ്വാഭാവികമാണെന്ന് പറഞ്ഞായിരുന്നു പൂനം വീണ്ടും ഭര്‍ത്താവിനെ സ്വീകരിച്ചത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് പൂനം പാണ്ഡെയും സാം ബോബെയും വിവാഹിതരായത്.

സ്വന്തം അര്‍ധ നഗ്‌ന ചിത്രങ്ങളും നഗ്‌ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് പൂനം പാണ്ഡെ. അശ്ലീല ചിത്രങ്ങളിലെ നായികയായ പൂനത്തിന്റെ പല പരമാര്‍ശങ്ങളും നേരത്തെ വിവാദമായിരുന്നു. 2011 ല്‍ ഇന്ത്യ ലോകകപ്പ് നേടിയാല്‍ നഗ്‌നയായി ഓടും എന്ന് പറഞ്ഞത് വന്‍ വിവാദമായി. 2013 ല്‍ നാഷ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനമയില്‍ പൂനം തുടക്കം കുറിച്ചു.

Karma News Network

Recent Posts

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്, ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

4 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

7 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

44 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

49 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 hour ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

1 hour ago