തൃശൂർ: തേക്കിൻകാട് മൈതാനത്തെ പൊലീസ് കൺട്രോൾ റൂമിന് സമീപത്തായി സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി പ്രത്യേക ഇടം വേലി കെട്ടിത്തിരിച്ചിട്ടുണ്ടെന്നും ഇവിടെനിന്ന് തടസമില്ലാതെ പൂരം ചടങ്ങുകൾ കാണാൻ കഴിയുമെന്നും മന്ത്രി കെ. രാജൻ.
തൃശൂർ പൂരം കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നതിനായി പ്രത്യേക ക്രമീകരണം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തി. ഇതിനായി ഒരുക്കിയ വനിതാ പൊലീസിലെ ബുള്ളറ്റ് പട്രോൾ സംഘത്തിന്റെയും കുടുംബശ്രീ ഷീ ടാക്സികളുടെയും ഫ്ളാഗ് ഒഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നാല് പിങ്ക് പൊലീസ് പട്രോൾ സംഘങ്ങളെ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തുമായി വിന്യസിച്ചു. 1515 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ തത്സമയ സേവനം ലഭിക്കും. 112 എന്ന നമ്പറിലും വിളിക്കാം. വനിതാ ഉദ്യോഗസ്ഥരുടെ അഞ്ച് ബുള്ളറ്റ് പട്രോൾ സംഘങ്ങളും റോന്തു ചുറ്റും. 300 വനിതാ ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുണ്ടാകും. 50 വനിതാ സിവിൽ ഡിഫൻസ് വോളന്റിയർമാരെയും നിയോഗിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഏഴ് ഷീ ടാക്സി യൂണിറ്റുകളുടെ സേവനം ലഭ്യമാക്കും. സ്വരാജ് റൗണ്ട്, ശക്തൻ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ സേവനം ലഭിക്കും. മൊബൈൽ നമ്പറുകൾ ഉടൻ ലഭ്യമാക്കും.
ന്യൂഡല്‍ഹി: മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എം.പിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു. എം.പിമാരുടെ സത്യപ്രതിജ്ഞ…
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…
തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…
മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…
തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്കൂളിലെ…
പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…