kerala

പൂരം വൃത്തികേടാക്കിയത് രാം ലല്ല, പൂരം അശ്ലീലവൽക്കരിച്ചു

പൂരത്തോട് അനുബന്ധിച്ചുള്ള കുടമാറ്റത്തിനിടെ അയോദ്ധ്യയിലെ രാമക്ഷേത്രത്തെയും രാംല്ലയെയും ഉൾപ്പെടുത്തിയതിനെതിരെ എഴുത്തുകാരൻ പി എൻ ഗോപീകൃഷ്ണൻ. കുടമാറ്റത്തിൽ രാമക്ഷേത്രം പശ്ചാത്തലമാക്കിയത് സാംസ്‌കാരികമായി നിലവിലുള്ള കരാറിന്റെ നഗ്നമായ ലംഘനം ആണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഗോപീകൃഷ്ണന്റെ പ്രതികരണം.അയോദ്ധ്യയിലെ രാമക്ഷേത്രവും രാംലല്ലയും ഒരു രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയിലെ പ്രധാനപ്പെട്ട ഇനങ്ങളാണെന്ന് ഗോപീകൃഷ്ണൻ പറഞ്ഞു. അയോദ്ധ്യ ക്ഷേത്രം ഒരു രാഷ്ട്രീയ പദ്ധതിയാണ്. അതിനെ തൃശ്ശൂർ പൂരത്തിന്റെ ദൃശ്യ, ശ്രാവ്യ, സാംസ്‌കാരിക ഉള്ളടക്കത്തിലേക്ക് ഒളിച്ചു കടത്തിയത് പ്രതിഷേധാർഹമാണ്. ഉത്സവങ്ങളുടെ സൗന്ദര്യശാസ്ത്രത്തേയും സാംസ്‌കാരിക ഉള്ളടക്കത്തേയും അശ്ലീലവത്ക്കരിക്കുന്ന പ്രവൃത്തിയാണതെന്നും ഗോപീകൃഷ്ണൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മലയാളികളുടെ മനോഘടനയിലെ സാമൂഹിക ജനിതകമാണ് ഉത്സവങ്ങൾ. ഏറ്റവും ചുരുങ്ങിയത് എന്റെ പ്രായത്തിലുള്ള മലയാളി തലമുറ വരേയ്‌ക്കെങ്കിലും . കൊടുങ്ങല്ലൂർ താലപ്പൊലിയും തൃശ്ശൂർ പൂരവും ഉത്രാളിക്കാവ് ഉത്സവവും മച്ചാട് മാമാങ്കവും പെരുവനം പൂരവും ആറാട്ടുപുഴ പൂരവും കൂടൽമാണിക്യം ഉത്സവവും നടന്നു കണ്ട തലമുറയിൽപ്പെടുന്ന ഒരാളാണ് ഞാൻ.

മേൽപ്പറഞ്ഞ ഉത്സവങ്ങൾക്കൊക്കെ മതപരമായ ഒരു അനുഷ്ഠാന വശം ഉണ്ട്. അതേ സമയം ഉത്സവത്തെ ഉത്സവമാക്കുന്നത് ആ അനുഷ്ഠാന വശം അല്ല. ഉത്സവപ്പറമ്പിൽ തടിച്ചുകൂടുന്ന ജനാവലിയിൽ ,ആ അനുഷ്ഠാന വശങ്ങളെക്കുറിച്ച് ചിന്തിക്കുന്നവർ നന്നേ കുറവാണ്. തങ്ങളുടെ ഏകാന്തതയെ അലിയിച്ചു കളയുന്ന ഒരു ലോകാന്തതയെ പുൽകുന്ന മനുഷ്യരാണവർ.

ജാതി, മത ,സാമ്പത്തിക ,സാമൂഹിക വ്യത്യസ്തതയുള്ള ആ താൽക്കാലിക ആൾക്കൂട്ടമാണ് തൃശ്ശൂർ പൂരത്തിന്റെ അവിഭാജ്യഘടകങ്ങളായ ചെറുപൂരങ്ങളും മഠത്തിലെ വരവും കുടമാറ്റവും ആസ്വദിക്കുന്നത്.

അതായത് ശ്രീകോവിലിന് മുന്നിൽ പ്രാർത്ഥിക്കുന്ന ആൾക്കൂട്ടവും ക്ഷേത്രവും തമ്മിലുള്ള ബന്ധമല്ല ,ഉത്സവപ്പറമ്പിലെ ജനക്കൂട്ടവും ഉത്സവച്ചടങ്ങുകളും തമ്മിലുള്ളത്. ചുരുക്കത്തിൽ ‘ ആളുകൾ കണ്ടാണ് സാർ, പൂരങ്ങൾ ഇത്ര വലുതായത് ‘ (കടപ്പാട്: കെ ജി എസ് )ആ ആൾക്കൂട്ടവും ഉത്സവത്തിന്റെ ദൃശ്യ, ശ്രാവ്യ ,സാംസ്‌കാരിക ഉള്ളടക്കവും തമ്മിലുള്ള ,നിയമപരമായി എഴുതപ്പെടാത്ത ,എന്നാൽ സാംസ്‌കാരികമായി നിലവിലുള്ള കരാറിന്റെ നഗ്‌നമായ ലംഘനമാണ് അയോദ്ധ്യയിൽ പുതുതായുണ്ടായ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാംലല്ലയെ അടയാളപ്പെടുത്തിയ കൊടികൾ ഉയർത്തിയതിലൂടെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതർ ചെയ്തിരിക്കുന്നത്.

ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ,വോട്ടവകാശമുള്ള എല്ലാവർക്കും വ്യക്തമായറിയുന്ന സംഗതിയാണ് ,അയോദ്ധ്യയിലെ രാമക്ഷേത്രവും രാംലല്ലയും ഒരു രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയിലെ പ്രധാനപ്പെട്ട ഇനങ്ങളാണെന്നത്. അദ്വാനിയുടെ രഥഘോഷയാത്രയും അതേ തുടർന്നുണ്ടായ വർഗ്ഗീയ കലാപങ്ങളും , ബാബ്‌റി മസ്ജിദിന്റെ തകർച്ചയും എടുത്തുമാറ്റി അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തേയോ രാംലല്ല വിഗ്രഹത്തേയോ കാണാൻ പറ്റില്ല. അതായത് തൃപ്രയാറിലെ , തിരുവില്വാമലയിലെ , കടവല്ലൂരിലെ രാമനല്ല ,അയോദ്ധ്യയിലെ രാംലല്ല. അതിന് പിന്നിൽ മതത്തിന്റേയോ ആത്മീയതയുടേയോ ദൈവശാസ്ത്രത്തിന്റേയോ ചരിത്രം അല്ല വർത്തിക്കുന്നത് .ഒരു രാഷ്ട്രീയ പദ്ധതിയാണ് .

ആ രാഷ്ട്രീയ പദ്ധതിയെ തൃശ്ശൂർ പൂരത്തിന്റെ ദൃശ്യ, ശ്രാവ്യ ,സാംസ്‌കാരിക ഉള്ളടക്കത്തിലേയ്ക്ക് , ആൾക്കൂട്ടം ഇല്ലെങ്കിൽ അർത്ഥശൂന്യമായിപ്പോകുന്ന ഇടത്തേയ്ക്ക് ഒളിച്ചു കടത്തിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഉത്സവങ്ങളുടെ സൗന്ദര്യശാസ്ത്രത്തേയും സാംസ്‌കാരിക ഉള്ളടക്കത്തേയും അശ്ലീലവത്ക്കരിക്കുന്ന പ്രവൃത്തിയാണത്. ഉത്സവ നടത്തിപ്പുകാരും ആസ്വാദകരും തമ്മിലുള്ള കരാറിന്റെ നഗ്‌നമായ ലംഘനമാണത്. ഉത്സവത്തിൽ പങ്കെടുക്കുന്ന ജനക്കൂട്ടം ഉപഭോക്താക്കളല്ല. രാഷ്ട്രീയ പാർട്ടിയുടെ ജാഥയിൽ പങ്കെടുക്കാൻ വന്നവരല്ല. അവർ ഉത്സവത്തിലെ പങ്കാളികൾ ആണ്. ഒന്നാലോചിച്ചാൽ ഉത്സവത്തിന്റെ സാംസ്‌കാരികമായ ഉടമസ്ഥർ അവരാണ്. അതിനാൽ, എന്റെ കൂടി നഗരമായ തൃശ്ശൂരിൽ നടന്ന ഈ വൃത്തികേടിനെതിരെ ഒരു പൗരനെന്ന നിലയിൽ, വ്യക്തിയെന്ന നിലയിൽ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Karma News Network

Recent Posts

നടൻ ഹക്കീമും നടി സനയും വിവാഹിതരായി

മലയാള സിനിമയിൽ അടുത്ത ഒരു താര വിവാഹം കൂടി നടന്നിരിക്കുകയാണ്. നടൻ ഹക്കീം ഷാജഹാനും നടി സന അൾത്താഫും വിവാഹിതരായിരിക്കുകയാണ്.…

5 mins ago

പറന്നുയര്‍ന്ന വിമാനത്തിന്റെ എ.സി യൂണിറ്റിൽ തീപ്പിടിത്തമെന്ന് സംശയം, അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി : വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് (എ.സി.) യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര…

23 mins ago

മോഹന്‍ലാല്‍ നന്ദിയില്ലാത്ത നടൻ,കുറേ തവണ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി- ശാന്തി വില്യംസ്

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. 12ാം വയസില്‍ ബാലതാരമായി എത്തിയ സിനിമയിലേക്കെത്തിയ…

37 mins ago

ചൊവ്വാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ ‌ഇന്നും ശക്തമായ മഴക്ക് സാധ്യത. മഴക്കെടുതി കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത്…

55 mins ago

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നിന്ന് ഷോക്കേറ്റു, വിദ്യാർത്ഥിയുടെ മരണത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ

മേപ്പാടി : എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ്…

1 hour ago

അഞ്ചാം ഘട്ട വോട്ടെടുപ്പ്, പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കും

ഡൽഹി : ന്യൂഡൽഹി: അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര…

2 hours ago