entertainment

ഹോട്ടൽ പൂട്ടി, ഇനി അഭിനയത്തിൽ ശ്രദ്ധവെച്ച് പൂർണ്ണിമ

പൂർണ്ണിമ ആനന്ദിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അധികം സിനിമകൾ ചെയ്തിട്ടില്ല. എന്നാൽ ചെയ്ത സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ. സിനിമാപ്രേമികളുടെ മനസ്സിൽ സ്ഥാനമുറപ്പിക്കുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ഭാ​ഗ്യം ചെയ്ത നടി. വിവാഹശേഷം ഏറെ നാളായി സിനിമാ രം​ഗത്ത് നിന്ന് വിട്ട് നിന്ന പൂർണ്ണിമ സീരിയലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സ്വാകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘നാമം ജപിക്കുന്ന വീടി’ലൂടെയാണ് പൂർണ്ണിമയുടെ പുനപ്രവേശം.

1999 ൽ മോഹൻലാൽ ചിത്രമായ ഒളിമ്പ്യൻ അന്തോണി ആദത്തിലെ ലില്ലി എന്ന കഥാപാത്രത്തിലൂടെയാണ് പൂർണ്ണിമ അഭിനയലോകത്തെത്തുന്നത്. പിന്നീട് ഗ്രാമഫോൺ, സ്വപ്നക്കൂട്, സേതുരാമയ്യർ CBI, ബസ് കണ്ടക്ടർ, നാദിയ കൊല്ലപ്പെട്ട രാത്രി, ചിന്താമണി കൊലക്കേസ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തു. തന്റെ അഭിനയത്തെക്കുറിച്ച് പൂര്ണ്ണിമ തന്നെ പറയുന്നത് ഇങ്ങനെയാണ്.

താനൊരു ഡയറ്ടേഴ്സ് ആക്ട്രസാണ്. സംവിധായകൻ ആ​ഗ്രഹിക്കുന്നത് കൊടുക്കാനാണ് ശ്രമിക്കുക. സിനിമയെ അപേക്ഷിച്ച് സീരിയലിൽ കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടുന്നുണ്ടെന്നും നടി പറയുന്നു. അഭിനയത്തിന്റെ ഇടവേളയിൽ ഭർത്താവും അഭിനേതാവുമായ ആനന്ദ് ഭാരതിയുമായിച്ചേർന്ന് ഹോട്ടൽ ബിസിനസ് നടത്തുകയായിരുന്നു പൂർണ്ണിമ. ചെന്നൈയിലായിരുന്നു വിവാഹശേഷം പൂർണ്ണിമ താമസിച്ച് വന്നത്, Ann & Amm എന്നായിരുന്നു സംരംഭത്തിന്റെ പേര്. പിന്നീട് തിരുവനന്തപുരം വട്ടിയൂർക്കാവിൽ ‘സെൻസീറോ’ എന്നൊരു ഇറ്റാലിയൻ റെസ്റ്റോറന്റ് നടത്തിയിരുന്നു. – ബിസിനസ് നന്നായി പോകുന്നുണ്ടായിരുന്നു. പക്ഷെ ബിസിനസ് നമ്മുടെ പ്രഷർ കൂട്ടുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ആരോ​ഗ്യത്തെ ബാധിച്ച് തുടങ്ങി. അതുകൊണ്ട് ഭർത്താവിന്റെ നിർദ്ദേശപ്രകാരമാണ് റെസ്റ്റോറന്റ് ഇപ്പോൾ ക്ലോസ് ചെയ്തത്. അഭിനയത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും താരം പറയുന്നു.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

15 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

42 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago