entertainment

തന്നെ ഏറ്റവും വിസ്മയിപ്പിച്ചിട്ടുള്ള സിനിമ താരത്തെ വെളിപ്പെടുത്തി പൂര്‍ണിമ ഇന്ദ്രജിത്ത്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം കരിയറില്‍ ബ്രേക്ക് എടുത്ത താരം അടുത്തിടെ അഭിനയത്തിലേക്ക് മടങ്ങി എത്തിയിരുന്നു. താരത്തിന്റെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇന്ദ്രജിത്ത്പൂര്‍ണിമ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് നടി. അവതാരകയായും പരിപാടികള്‍ ഹോസ്റ്റ് ചെയ്തും തിളങ്ങിയിട്ടുണ്ട് താരം.

ജീവിതത്തിലെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് പൂര്‍ണിമ രംഗത്ത് എത്താറുണ്ട്. ഇതൊക്കെ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറല്‍ ആകാറുമുണ്ട്. ഇപ്പോള്‍ താന്‍ അഭിമുഖം നടത്തിയതില്‍ തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തി ആരാണെന്ന് തുറന്നു പറയുകയാണ് താരം.

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ വാക്കുകള്‍, ‘ഞാന്‍ അഭിമുഖം ചെയ്തതില്‍ എന്നെ ഞെട്ടിച്ചിട്ടുള്ളത് ജഗതി ശ്രീകുമാര്‍ സാറാണ്. ഓരോ കാര്യങ്ങളും പറയുന്നതിലെ അദ്ദേഹത്തിന്റെ വ്യക്തത വിസ്മയിപ്പിക്കുന്നതാണ്. ഒരാളെ ഇന്റര്‍വ്യൂ ചെയ്യുമ്‌ബോള്‍ എന്റെ മനസ്സിലുള്ള ഒരു കാര്യമുണ്ട്. നമ്മള്‍ ആരെയാണോ ഇന്റര്‍വ്യൂ ചെയ്യുന്നത് അവരില്‍ നിന്ന് നമുക്ക് കുറെ പഠിക്കാനുണ്ടാകണം. ജഗതി ശ്രീകുമാര്‍ സാറില്‍ നിന്ന് ഞാന്‍ അങ്ങനെ കുറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അദ്ദേഹം നമ്മളുമായി സംഭാഷണം നടത്തുമ്‌ബോള്‍ നേരത്തെ പ്രിപ്പെയര്‍ ചെയ്തിട്ട് വന്നതാണോ എന്ന് തോന്നിപ്പോകും. അത്രയ്ക്ക് ക്ലാരിറ്റിയാണ് അദ്ദേഹം പറയുന്ന ഓരോ കാര്യങ്ങള്‍ക്കും. ഒരു അവതാരക എന്ന നിലയില്‍ ജഗതി ശ്രീകുമാറിനോളം എന്നെ ഞെട്ടിച്ച മറ്റൊരാള്‍ ഇല്ല എന്ന് തന്നെ പറയാം’.

Karma News Network

Recent Posts

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

5 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

25 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

26 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

51 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

55 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago