entertainment

ഹാപ്പി ബർത്ത്ഡേ മോളൂ, പൂർണിമയ്ക്ക് മല്ലികാമ്മയുടെ പിറന്നാൾ ആശംസ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നടി ബ്രേക്ക് എടുത്തിരുന്നു. എന്നാലും പൂർണിമയോടുള്ള സ്‌നേഹത്തിന് പ്രേക്ഷകർക്ക് കുറവൊന്നും വന്നിട്ടില്ല. പിന്നീട് വൈറസ് എന്ന ചിത്രത്തിലൂടെ പൂർണിമ വീണ്ടും അഭിനയ രംഗത്ത് എത്തി. മാലിക്കിലും ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. ഇന്ന് താരത്തിന്റെ ജന്മദിനമാണ്.

ഇപ്പോഴിതാ, മൂത്തമരുമകൾ പൂർണിമയുടെ പിറന്നാളിന് ആശംസ നേർന്ന് എത്തിയിരിക്കുകയാണ് മല്ലിക. പുഞ്ചിരിക്കുന്ന ഒരു നല്ല മനസിന് പൂക്കാലത്തേക്കാൾ ഭംഗിയുണ്ട് സ്നേഹമുള്ള മനസ് പോലെ, ‘ഹാപ്പി ബർത്ത്ഡേ മോളു എന്നാണ് മല്ലിക കുറിച്ചിരിക്കുന്നത്. മല്ലികയുടെ പിറന്നാൾ ആശംസകൾ നേർന്നുള്ള പോസ്റ്റിന് പൂർണിമ മറുപടിയും നൽകിയിട്ടുണ്ട്. അമ്മയ്ക്ക് നന്ദി പറഞ്ഞ താരം, അമ്മയെ ഒരുപാട് സ്നേഹിക്കുന്നു എന്നും കുറിച്ചിട്ടുണ്ട്. മല്ലികയുടെ പോസ്റ്റിന് താഴെ നിരവധി പേർ പൂർണിമയ്ക്ക് ആശംസയുമായി എത്തുന്നുണ്ട്. നടി വീണ നായർ ഉൾപ്പെടെയുള്ളവർ കമന്റ് ചെയ്തിട്ടുണ്ട്.

മകൾ പ്രാർത്ഥനയുടെ കുറിപ്പിങ്ങനെ, ഇന്ന് എന്റെ അമ്മയുടെ ജന്മദിനമാണ്. ഞാൻ ഒരാളുടെ ജന്മദിനത്തിൽ നീണ്ട ദുഃഖകരമായ വലിയ കുറിപ്പുകൾ എഴുതുന്ന ആളല്ല, എന്നാൽ ഇന്ന് ഞാൻ അമ്മയിൽ നിന്ന് വളരെ അകലെയായതിനാൽ വികാരാധീനയാണ്. അമ്മ കാരണമാണ് ഞാൻ ഇന്ന് ഞാൻ ആയിരിക്കുന്നത്. ഒരു നല്ല മനുഷ്യനാകാൻ എന്നെ പഠിപ്പിച്ച വ്യക്തി, എന്ത് വന്നാലും എന്നെ കൈവിടാത്ത ആൾ.

എങ്ങനെ ക്ഷമിക്കണമെന്നും എല്ലാറ്റിലൂടെയും എങ്ങനെ എന്നെത്തന്നെ സ്നേഹിക്കണമെന്നും അമ്മ എന്നെ പഠിപ്പിച്ചു. നിങ്ങളില്ലെങ്കിൽ ഈ ലോകത്തിലെ എല്ലാം അർത്ഥശൂന്യമാകും. എന്റെ ജീവിതത്തിൽ ഉള്ളതെല്ലാത്തിനും, ഞാൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു, കാരണം ഞാൻ ഇന്ന് ഞാനായിരിക്കുന്നത് അമ്മ കാരണമാണ്. എന്റെ എല്ലാമെല്ലാമായി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളും എന്നെ സ്നേഹിക്കുന്നുണ്ടന്ന് അറിയാം. ജന്മദിനാശംസകൾ അമ്മ’ എന്നാണ് പ്രാർത്ഥന കുറിച്ചിരിക്കുന്നത്.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

2 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

2 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

3 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

4 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

4 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

4 hours ago