entertainment

പൂർണിമയെ ക്യാമറയിൽ പകർത്തി പ്രാർത്ഥന, പുത്തൻ ചിത്രം വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേത്. ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂർണിമയും മലയാളികൾക്ക് സുപരിചിതരാണ്. ഇവരുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും പ്രേക്ഷകരുടെ പ്രിയ താരപുത്രിമാരാണ്. നക്ഷത്രയ്ക്ക് അഭിനയത്തിലും പ്രാർത്ഥനയ്ക്ക് പാട്ടിലുമാണ് പ്രിയം. സോഷ്യൽ മീഡിയകളിലൂടെ മക്കളുടെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് ഇരുവരും രംഗത്ത് എത്താറുണ്ട്.

ഇപ്പോഴിതാ പ്രാർത്ഥനക്ക് ഒപ്പമുള്ള ഒരു സ്റ്റൈലിഷ് ചിത്രം പങ്കുവച്ചിരിക്കുകയാണ് പൂർണിമ. ലിഫ്റ്റിൽ നിന്നും പ്രാർത്ഥനയാണ് അമ്മയുടെ ചിത്രം പകർത്തിയിരിക്കുന്നത്. ഇരുവരെയും വളരെ സ്റ്റൈലിഷായാണ് ചിത്രത്തിൽ കാണാനാവുക. “ഹലോ വേൾഡ്” എന്ന ക്യാപ്‌ഷനോടെയാണ് പൂർണിമ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. പ്രിയ മണി, റിമ കല്ലിങ്കൽ, സാനിയ ഇയ്യപ്പൻ, നൈല ഉഷ, സയനോര, മാളവിക മോഹനൻ തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്. “ഈ ഒരു കുടുംബത്തിൽ വളരെയധികം സുന്ദരികളായ സ്ത്രീകളുണ്ട്. ഇത് ന്യായമല്ല” എന്നാണ് മാളവിക മോഹന്റെ കമന്റ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് പ്രാർത്ഥന. പാട്ടും ഡാൻസും ഡബ്‌സ്മാഷും ഒക്കെയായി താരം ഏറെ സജീവമാണ്. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്ബ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡിൽ പ്രാർത്ഥനയുടെ അരങ്ങേറ്റം.

Karma News Network

Recent Posts

ഡൽഹിയിൽ കനത്ത മഴ, മതിലിടിഞ്ഞ് 3 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…

14 mins ago

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ് യുവതി, ആർപിഎഫ് ഉദ്യോഗസ്ഥൻ രക്ഷകനായി

മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…

28 mins ago

തമിഴ്‌നാട്ടിൽ ഇല്ലാത്തത് നല്ല നേതൃത്വം, നന്നായി പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം, നടൻ വിജയ്

തമിഴ്‌നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…

53 mins ago

നിരന്തരം ഭീഷണി, കണ്ണൂരിൽ CPIM വിട്ട മനുതോമസിന് പൊലീസ് സംരക്ഷണം

സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയം​ഗം മനുതോമസിന് പൊലീസ് സംരക്ഷണം.…

1 hour ago

വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ട് ദിവസങ്ങൾ, പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ കെഎസ്ഇബി, പൊലിഞ്ഞത് ഒരു ജീവൻ

തിരുവനന്തപുരം: കെ എസ് ഇ ബി അധികൃതരുടെ അനാസ്ഥമൂലം വീണ്ടും ഒരു ജീവൻകൂടി നഷ്ടമായി, ദിവസങ്ങളായി പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി…

1 hour ago

ഭർത്താവും കുഞ്ഞുങ്ങളുമായുള്ള ജീവിതമായിരുന്നു കാവ്യയുടെ ഉള്ളിൽ, ഞാനും കാവ്യയെ പോലെ ചിന്തിക്കുന്ന ആൾ- സാന്ദ്ര തോമസ്

ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് സാന്ദ്ര തോമസ്. ലിറ്റിൽ ഹാർടാസാണ് പുതിയ സിനിമ. ഒരു അഭിമുഖത്തിനിടെ കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്…

2 hours ago