entertainment

കേരളത്തിൽ ജീൻസ് എത്താത്ത കാലത്ത് മോഹൻലാലിന് ആദ്യമായി ജീൻസ് വാങ്ങിക്കൊടുത്തത് ഞാനാണെന്ന് പൂർണിമ

ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പൂർണിമ ഭാഗ്യരാജ്. മോഹൻലാൽ വില്ലൻ വേഷത്തിൽ എത്തിയ ചിത്രത്തിൽ ശങ്കറിന്റെ ജോഡിയായിട്ടാണ് പൂർണിമ അഭിനയിച്ചിരുന്നത്. ഫാസിൽ സംവിധാനം ചെയ്ത സിനിമ ഇന്നും മോഹൻലാലിന്റെ ആദ്യ ചിത്രമെന്ന നിലയിൽ പ്രേക്ഷകർ ഓർത്തിരിക്കുന്ന സിനിമയാണ്.മോഹൻലാലിന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രം കൂടിയായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. പിന്നീട് നിരവധി മലയാള സിനിമകളിൽ പൂർണിമ ഭാഗ്യരാജ് അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തിളങ്ങിയിട്ടുളള താരമായിരുന്നു നടി.

മോഹൻലാലിനെക്കുറിച്ച് പൂർണിമ സംസാരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാലിന് ആദ്യമായി ജീൻസ്‌ വാങ്ങിക്കൊടുത്ത് താനാണ് എന്നാണ് പൂർണിമ പറയുന്നത്. കേരളത്തിൽ ജീൻസ്‌ എത്താത്ത കാലമാണ്. ബോംബയിൽ നിന്നും ഷൂട്ട് കഴിഞ്ഞു വരുന്ന തന്നോട് ജീൻസ്‌ വാങ്ങിക്കൊണ്ടു വരാമോ എന്ന് ലാൽ ആണ് ചോദിച്ചത്. ആദ്യമായി ജീൻസ്‌ വാങ്ങിയ കാര്യം വളരെ രസകരമായ ഓര്മയാണെന്നും പൂർണ്ണിമ പറയുന്നു.

മഞ്ഞിൽ വിരിഞ്ഞപൂക്കൾ എന്ന സിനിമയിൽ മോഹൻലാൽ അഭിനയിക്കുന്നത് കണ്ടപ്പോൾ എന്താകും ഈ നടന്റെ കാര്യം എന്ന്സംശയമുണ്ടായിരുന്നു എന്ന് ഫാസിൽ പറയുന്നു. അവസാനമായി ഫൈറ്റ് ചെയ്യാനുള്ള ദിവസം ലാലിൻറെ കാലിൽ ഒരാക്സിഡന്റിൽ പ്ലാസ്റ്റർ ഇടേണ്ടി വന്നു. എന്നാൽ അതൊരനുഗ്രഹമായി മാറിയ കഥയാണ് ഫാസിൽ പറയുന്നത്. ആശുപത്രിയിൽ നിന്നും കാലിൽ പ്ലാസ്റ്ററിട്ടു അഭിനയിച്ചത് വളരെ ക്ലിക് ആയി. കുട്ടികൾ വരെ വോക്കിങ് സ്റ്റിക്കുമായി നടക്കുന്ന മോഹൻലാലിനെ ഇമിറ്റേറ്റ് ചെയ്തു കാണിച്ചു. അതൊരു അനുഗ്രഹമായി എന്നാണ് ഫാസിൽ പറയുന്നത്

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

23 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

49 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago