entertainment

ഡാന്‍സുമായി പ്രാര്‍ത്ഥന, കുറച്ച് കഞ്ഞിയെടുക്കട്ടെ എന്ന് പൂര്‍ണിമ

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്ത് സുകുമാരന്റേത്. ഭാര്യ പൂര്‍ണിമയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും മലയാളികള്‍ക്ക് സുപരിചിതരാണ്. അച്ഛനും അമ്മയും അഭിനയത്തില്‍ തിളങ്ങുമ്പോള്‍ പ്രാര്‍ത്ഥനയാകട്ടെ പാട്ടിന്റെ വഴിയെയാണ്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് താരപുത്രി. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പാട്ടിന്റെയും ഡാന്‍സിന്റെയുമൊക്കെ വീഡിയോ പ്രാര്‍ത്ഥന പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ഡാന്‍സ് ചെയ്യുന്നതിന്റെ ഒരു പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രാര്‍ത്ഥന. യുഎസ് റാപ്പറായ ഡോജകാറ്റിന്റെ വുമണ്‍ എന്ന മ്യൂസികിനൊപ്പമാണ് പ്രാര്‍ത്ഥന ചുവട് വയ്ക്കുന്നത്. വീഡിയോയ്ക്ക് താഴെ കമന്റുമായി പൂര്‍ണിമയും എത്തി. ‘ഡിന്നറിന് വരൂ’, എന്നാണ് പൂര്‍ണിമ കമന്റ് ചെയ്തത്. ‘കുറച്ച് കഞ്ഞി എടുക്കട്ടെ’ എന്ന് ഒരു ഹാഷ്ടാഗോട് കൂടിയാണ് കമന്റ്.

പിന്നണി ഗായിക എന്ന നിലയില്‍ മലയാളത്തിലും ബോളിവുഡിലും പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചു. പാട്ടും ഗിത്താര്‍ വായനയും ഡബ്‌സ്മാഷുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രാര്‍ത്ഥന. മലയാളത്തില്‍ മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്ബ്യാര്‍ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡില്‍ പ്രാര്‍ത്ഥനയുടെ അരങ്ങേറ്റം.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

30 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

53 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago