kerala

പോപ്പുലർ ഫ്രണ്ട് ഭീകരപ്രവർത്തനത്തിന് സഹായിച്ചു, ഭീകര ക്യാമ്പുകൾ സംഘടിപ്പിച്ചു – എൻ ഐ എ

ന്യൂഡൽഹി. രാജ്യമാകെ നടത്തിയ റെയ്ഡിന്റെയും പോപ്പുലർ ഫ്രണ്ട് ഭീകര നേതാക്കളുടെ അറസ്റ്റിന്റെയും വിശദവിവരങ്ങൾ എൻ.ഐ.എ പുറത്തു വിട്ടു. ഭീകര പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയതും ഭീകര ക്യാമ്പുകൾ സംഘടിപ്പിച്ചതും ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരാണ് പിടിയിലായതെന്ന് എൻ.ഐ.എ വെളിപ്പെടുത്തുന്നത്. രാജ്യത്ത് 15 സംസ്ഥാനങ്ങളിലായി 93 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയ തെന്നും എൻ ഐ എ അറിയിച്ചു.

എൻ.ഐ.എ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകളുടെ ഭാഗമായിട്ടാണ് അന്വേഷണം നടക്കുന്നത്. ഭീകരപ്രവർത്തനം ആസൂത്രണം ചെയ്യലും സാമ്പത്തിക സഹായം നൽകലും, ഭീകര ക്യാമ്പുകൾ സംഘടിപ്പിച്ച് ആയുധ പരിശീലനം നടത്തൽ, മത മൗലിക പ്രവർത്തനങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യൽ, ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾക്കെതിരേയാണ് എൻ ഐ എ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെലങ്കാനയിൽ പോലിസ് നേരത്തെ രജിസ്റ്റർ ചെയ്ത കേസുകൾ എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. നിലവിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളിലാണ് എൻ.ഐ.എ അന്വേഷണം നടക്കുന്നതെന്നും എൻ ഐ എയുടെ ഔദ്യോഗിക പത്രക്കുറിപ്പ് പറയുന്നു.

ജനങ്ങളെ ഭയചകിതരാക്കുന്ന, സമുദായങ്ങളെ തമ്മിൽ അടിപ്പിക്കുന്നതുമായ നിരവധി ക്രിമിനൽ പ്രവർത്തനങ്ങളാണ് പോപ്പുലർ ഫ്രണ്ട് നടത്തി വരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ കൊലപാതകങ്ങൾ, കേരളത്തിൽ കോളേജ് പ്രൊഫസറുടെ കൈവെട്ടൽ, സ്ഫോടക വസ്തുക്കൾ ശേഖരിക്കൽ തുടങ്ങിയവ എൻ.ഐ.എ ഇതിനു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ലഘുലേഖകൾ, ആയുധങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ എൻ ഐ എ അറസ്റ്റിലായവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് കേസുകളിലായി 45 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്ന് ഒ.എം.എ സലാം, കെ.പി ജസീ, നസറുദ്ദീൻ എളമരം, മൊഹമ്മദ് ബഷീർ, കെപി ഷഫീർ, ഇ അബൂബേക്കർ, പ്രൊഫ. പി കോയ, ഇ.എം അബ്ദു റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത് -എൻ.ഐ.എ അറിയിച്ചു.

 

Karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

22 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

49 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

9 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

11 hours ago