topnews

പോപ്പുലർ ഫ്രണ്ടിന്റെ പോഷക സംഘടനകൾ വീണ്ടും സജീവമാക്കുന്നു

നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ട്രേഡ് യൂണിയൻ സംഘടന വീണ്ടും സജീവമാകുന്നു. എസ്.ഡി റ്റി യു എന്ന പേരിൽ ഈ സംഘടന ഇപ്പോൾ പ്രവർത്തനം സജീവമാക്കി പൊടി തട്ടി എടുക്കുകയാണ്‌. എസ്.ഡി.പി ഐയാണ്‌ ഇതിനായി എല്ലാ നീക്കവും ചെയ്തിരിക്കുന്നത്. എസ്.ഡി.പി ഐയുടെ ട്രേഡ് യൂണിയൻ എന്ന രീതിയിലാണ്‌ എസ്.ഡി റ്റി യു എന്ന ട്രേഡ് യൂണിയൻ സംഘടന എന്ന് പറയുന്നു എങ്കിലും പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളും പ്രവർത്തകരുമാണ്‌ ഇതിൽ അധികവും പോപ്പുലർ ഫ്രണ്ടിന്റെ പൊളിറ്റിക്കൽ സംഘടനയാണ്‌ എസ്.ഡി പി.ഐ. അതിന്റെ തന്നെ ട്രേഡ് യൂണിയൻ ആണ്‌ എസ്.ഡി റ്റി യു.

2012 മെയ് 1 മെയ് ദിനത്തിലാണ് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ എന്ന ഈ ട്രേഡ് യൂണ്യൻ പിറവി എടുത്തത്. സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ പോഷക സംഘടന എന്ന നിലയിലാണ് എസ.ഡി.ടി.യു പ്രവർത്തിക്കുന്നത്. മുകളിൽ പച്ചയും താഴെ ചുവപ്പും നിറത്തിലുള്ള പതാകയും എസ്.ഡി .പി ഐക്ക് സമാനമാണ്‌. ഇപ്പോൾ സംഘടന സജീവമ്മാക്കാനാണ്‌ നീക്കം നടക്കുന്നത്. യൂണിറ്റ് ജില്ലാ സംസ്ഥാന തലങ്ങളിൽ മീറ്റീങ്ങുകളും മറ്റും സജീവമാണ്‌. സംഘറ്റനയുടെ പ്രവർത്തനത്തിനു പണത്തിന്റെ ഉറവിടവും സംശയിക്കുന്നുണ്ട്. നിരോധിത പോപ്പുലർ ഫ്രണ്ടിലെ പ്രവർത്തകരെ പിടിച്ച് നിർത്താനായി ഇപ്പോൾ അതിന്റെ എല്ലാ പോഴക സംഘടനകളും സജീവമാക്കുകയാണ്‌ എന്നും കരുതുന്നു. പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവർ തന്നെയാണ്‌ ഈ സംഘടനകളിലും സജീവമാകുന്നത്.

ഹിന്ദു മതത്തേ പ്രതിരോധിക്കാനും ഇന്ത്യ ഇസ്ളാമിക രാജ്യമാക്കാനും ലക്ഷ്യമിട്ട പോപ്പുലർ ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം2022 സെപ്റ്റംബർ 28-ന് അഞ്ച് വർഷത്തേക്ക് നിരോധിച്ചിരുന്നു. യു എ പി എ ആക്ട് പ്രകാരമായിരുന്നു നിരോധനം.കേരളത്തിലെ എൻ.ഡി.എഫ്., കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി തമിഴ്നാട്ടിലെ മനിത നീതി പാസറൈ, എന്നീ സംഘടനകൾ ചേർന്നു രൂപം കൊടുത്ത ദേശീയ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ.ഇതിന്റെയും എസ്.ഡി.പി.ഐ.യുടെയും പ്രമുഖരായ നേതാക്കളിൽ പലരും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ മുൻകാല പ്രവർത്തകരാണെന്ന് റിപ്പോർട്ടുകളുണ്ട്.1993 ൽ കേരളത്തിൽ രൂപം കൊണ്ട നാഷണൽ ഡവലപ്മെന്റ് ഫ്രണ്ട് (എൻ.ഡി.എഫ്) സമാന ലക്‌ഷ്യങ്ങളോടെ തമിഴ് നാട്ടിലും കർണ്ണാടകയിലും പിന്നീട് പ്രവർത്തനമാരംഭിച്ച മനിത നീതി പാസറൈ കർണ്ണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെ.എഫ്.ഡി) എന്നീ സംഘടനകളും ഒരിമിച്ച് ചേർന്ന് ഒരു ഫെഡറേഷൻ എന്ന നിലയിലാണു 2007 ൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിലവിൽ വന്നത്.

വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ ടി. ജെ ജോസഫിന്റെ വലതുകൈ വെട്ടി മാറ്റിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെട്ടിരുന്നു.ഈ കേശായിരുന്നു സംഘടന നിരോധിക്കാനുള്ള ഒരു പ്രധാനമായ കാരണമായി ഇന്ത്യാ സർക്കാർ പരിഗണിച്ചത്. ഈ കേസിൽ വിധി പറഞ്ഞ കോടതി 54 പേരിൽ 13 പേരെ ശിക്ഷിച്ചു. ഇതിൽ 10 പേർക്കെതിരേ യു.എ.പി.എ നിയമം പ്രയോഗിച്ചിട്ടുണ്ട്. മൂവാറ്റുപുഴ കൈവെട്ട് സംഭവത്തെ പോപ്പുലർ ഫ്രണ്ടുമായി ബന്ധിപ്പിക്കുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് പോപ്പുലർ ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് കേസിൽ പ്രതിയായിരുന്നു എന്നതാണ്മതമൗലിക വാദം വളർത്താനും തീവ്രവാദപരമായ നിലപാടുകളെ പ്രചരിപ്പിക്കാനും തേജസ് പത്രത്തെ പോപ്പുലർ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് കേരള സർക്കാർ 2014 ഫെബ്രുവരിയിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിലെ കുറ്റാരോപിതർ ഉപയോഗിച്ച സിംകാർഡുകൾ തേജസിന്റെ പേരിലെടുത്ത കണക്ഷനുകളായിരുന്നെന്നും ഇസ്ലാമികവൽക്കരണം എന്ന ഉദ്ദേശത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു യു.പി പോലീസ് മലപ്പുറത്ത് നിന്നും കെ.പി കമാൽ എന്ന പോപ്പുലർ ഫ്രണ്ട്കമാന്ററേ അറസ്റ്റ് ചെയ്ത് ലക്നൗവിലേക്ക് കൊണ്ടുപോയത്. പോപ്പുലർ ഫ്രണ്ടുമായി ഏതേലും വിധത്തിൽ ചേർന്ന് പ്രവർത്തിക്കുകയോ, സഹായിക്കുകയോ ചെയ്യുന്ന എല്ലാവരും യു.എ.പി എ ആക്ട് അനുസരിച്ച് ഭീകരവാദം ചുമത്തി അറസ്റ്റിലാകും എന്നും കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പുണ്ട്

Karma News Network

Recent Posts

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

18 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

18 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

50 mins ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

52 mins ago

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

1 hour ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

1 hour ago