ഇടുക്കി കട്ടപ്പനയിൽ പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. പന്നിയാർ എസ്റ്റേറ്റ് ചൂണ്ടൽ ഗാന്ധിഗ്രാം കോളനി സ്വദേശി ബാലാജിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കട്ടപ്പനയിലും പരിസര പ്രദേശത്തുമുള്ള തോട്ടങ്ങളിലേക്ക് വളം കൊണ്ടുവന്ന ലോറിയിലെ സഹായിയാണ് ബാലാജി.
കട്ടപ്പനയിലും പരിസരപ്രദേശത്തുമുള്ള തോട്ടങ്ങളിൽ വളം ഇറക്കി കഴിഞ്ഞ് തിരികെ ലോഡ്ജിലേയ്ക്ക് മടങ്ങും വഴി ഇടുക്കികവലയിൽ നിന്നും പൊറോട്ട വാങ്ങി ലോറിയിൽ ഇരുന്ന് തന്നെ കഴിക്കുന്നതിനിടെയാണ് ബാലാജിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതെന്നാണ് ഒപ്പം ഉണ്ടായിരുന്നവർ പറയുന്നത്. ശ്വാസതടസം നേരിട്ടതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും ലോറി ഡ്രൈവറും ചേർന്ന് ബാലാജിയെ ഓട്ടോറിക്ഷയിൽ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു.
ധൃതിയിൽ ചവച്ചരയ്ക്കാതെ കഴിച്ചത് കൊണ്ടാകാം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത് എന്നാണ് പ്രാഥമിക വിവരം. ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ ബാലാജി ജോലി ഒന്നുമില്ലാതിരുന്നതിനെ തുടർന്നാണ് ലോറിയിൽ വളം ഇറക്കുന്ന സഹായത്തിനായി കട്ടപ്പനയിൽ എത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശാന്തിയാണ് ബാലാജിയുടെ ഭാര്യ. അർജുൻ, അശ്വിൻ എന്നിവർ മക്കളാണ്.
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…