kerala

ഒ​മ്പ​തു വ​യ​സുകാ​രി​യെ പീ​ഡി​പ്പി​ച്ച 46കാരൻ അറസ്റ്റിൽ

ചാ​വ​ക്കാ​ട്: ഒ​മ്പ​തു വ​യ​സുകാ​രി​യെ പീ​ഡി​പ്പി​ച്ച​ സംഭവത്തിൽ യുവാവ് അ​റ​സ്റ്റി​ൽ. ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി ചാ​ലി​ൽ ഹൈ​ദ​ര​ലി​യെ​യാ​ണ് (46) അറസ്റ്റ് ചെയ്തത്. പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ വി​പി​ൻ കെ. ​വേ​ണു​ഗോ​പാ​ലും സം​ഘ​വും ചേർന്നാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ അ​ധി​കൃ​ത​രെ കു​ട്ടി അ​റി​യി​ച്ച​തോ​ടെ​യാ​ണ് ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​ത്.എ​സ്.​ഐ സി​സി​ൽ ക്രി​സ്ത്യ​ൻ രാ​ജ്, സീ​നി​യ​ർ സി.​പി.​ഒ സ​ന്ദീ​പ്, സി.​പി.​ഒ ര​ൺ​ദീ​പ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ ചാ​വ​ക്കാ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

അതേ സമയം കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ 18കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പൊലീസ് പിടിയിൽ. കോട്ടയം മീനച്ചിൽ എടയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ തോമസ് (58) ആണ് പിടിയിലായത്. തിരുവല്ല പൊലീസ് ആണ് പിടികൂടിയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെ പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിൽ ആയിരുന്നു സംഭവം. കൂത്താട്ടുകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.

ഏറ്റുമാനൂരിൽ നിന്നാണ് തോമസ് ബസിൽ കയറിയത്. പെൺകുട്ടി ഇരുന്ന സീറ്റിന്റെ മധ്യത്തിലാണ് തോമസ് ഇരുന്നത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ വിദ്യാർത്ഥിനിക്ക് നേരെ ചങ്ങനാശ്ശേരി മുതൽ ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ബസ് മുത്തൂർ ജങ്ഷന് അടുത്ത് എത്തിയപ്പോൾ ഉറക്കം വിട്ടുണർന്ന പെൺകുട്ടി ബഹളം വെച്ചു. ഇതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് തടഞ്ഞുവച്ച തോമസിനെ, തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെച്ച് തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കും.

Karma News Network

Recent Posts

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

28 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

52 mins ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

1 hour ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

2 hours ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

3 hours ago