പഠനാവശ്യത്തിനായി വീട്ടുകാർ വാങ്ങിനൽകിയ ഫോണിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ രാത്രി വീടിന്റെ അടുക്കളവാതിലിലൂടെ പുറത്തുപോയ പതിനാലുകാരി പിടിയിൽ.കേസിൽ തിരുവനന്തപുരം കുളത്തുങ്കൽ പാപ്പനം ഭാഗം അമ്പലത്തിങ്കൽ പ്ലാവില പുത്തൻവീട്ടിൽ ജെ.രജീഷിനെ (18) പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയെ കാണാനായി യുവാവ് രാത്രി തിരുവനന്തപുരത്തു നിന്ന് ബൈക്കിൽ വാകത്താനത്ത് എത്തുകയായിരുന്നു
ഏഴ് മാസം മുമ്പാണ് ഓൺലൈൻ പഠനത്തിനായി വീട്ടുകാർ വാങ്ങി നൽകിയ മൊബൈൽ ഫോണിലൂടെ വാട്സ് ആപ്പ് വഴിയാണ് പെൺകുട്ടിയും യുവാവും സൗഹൃദത്തിലായത്. ഇയാൾ ആവശ്യപ്പെട്ട പ്രകാരം രാത്രി കട്ടിലിൽ തലയിണ പൊതിഞ്ഞ് വച്ചശേഷം പെൺകുട്ടി അടുക്കള വാതിൽ തുറന്നു പുറത്തിറങ്ങി പുതുപ്പള്ളി പള്ളിയുടെ ഭാഗത്തു ചെന്ന് യുവാവിനെ കണ്ടു.
മൂന്ന് ദിവസം പെൺകുട്ടി യുവാവിനെ കാണാൻ പോയിരുന്നു. മൂന്നാം ദിവസം പെൺകുട്ടി പുറത്തിറങ്ങിയതിനു പിന്നാലെ ഇതു കണ്ടു വന്ന വലിയമ്മ അടുക്കള വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ടു. യുവാവിനെ കണ്ട ശേഷം തിരികെ എത്തിയ പെൺകുട്ടിയ്ക്ക് വീട്ടിൽ കയറാനായില്ല.തുടർന്ന് തട്ടിവിളിച്ചതോടെയാണ് മറ്റുള്ളവർ ഉണർന്ന് ചോദ്യം ചെയ്തതും സംഭവം വെളിപ്പെട്ടതും.
അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…
മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…
ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സിയെ കണ്ടെത്താനായിട്ടില്ല. റെയ്സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…
ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…