ലക്നൗ: സമ്പദ്വ്യവസ്ഥയിൽ 3-ാം സ്ഥാനത്തെത്തുമ്പോൾ ഭാരതത്തിൽ നിന്ന് ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കും. മീററ്റിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ളതാണെന്നും അസംഭവ്യമെന്ന് കരുതിയ നിരവധി കാര്യങ്ങൾ നടപ്പിലാക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒന്നിച്ച് പോരാടിയാൽ അസാധ്യമായതൊന്നുമില്ല എന്നാണ് എനിക്ക് നിങ്ങളെ ഓർമ്മപ്പെടുത്താനുള്ളത്. ശാക്തീകരിക്കപ്പെട്ട ജനത ഇന്ത്യയുടെ വളർച്ചയ്ക്ക് ഊർജജം പകരുന്ന കാഴ്ചയാണ് ഇനി നാം കാണാൻ പോകുന്നത്. ഇത് ഞാൻ നിങ്ങൾക്ക് തരുന്ന ഗ്യാരന്റിയാണ്.’- പ്രധാനമന്ത്രി പറഞ്ഞു. ‘
രാജ്യം വികസനത്തിലൂടെ കുതിച്ചുയരുന്ന കാഴ്ചയാണ് നാം കാണുന്നത്. സമ്പദ്വ്യവസ്ഥയിൽ രാജ്യം 11-ാം സ്ഥാനത്ത് നിൽക്കുമ്പോൾ നമ്മുടെ രാജ്യത്ത് ദാരിദ്ര്യം കുതിച്ചുയരുകയായിരുന്നു. അവിടെ നിന്ന് നമ്മുടെ രാജ്യത്തെ 5-ാം സ്ഥാനത്തെത്തിച്ചപ്പോൾ 25 കോടി ജനങ്ങൾ ദാരിദ്ര്യമുക്തരായി.
2014ലെ തെരഞ്ഞടുപ്പ് പ്രചാരണവും 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണവും മീററ്റിൽ നിന്നാണ് ആരംഭിച്ചത്. ഓരോ വർഷവും ലോക്സഭയിൽ താമര വിരയിപ്പിച്ചത് രാജ്യത്തെ ജനങ്ങളാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകളിൽ താമര വിരിയിപ്പിച്ച് രാജ്യത്തെ ജനങ്ങൾ കരുത്ത് തെളിയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…