topnews

കല്‍ക്കരി വിതരണം സുഗമമാക്കാനുള്ള നടപടികളുമായി കേന്ദ്രറെയില്‍വേ മന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് കല്‍ക്കരിക്ഷാമം തുടരുന്ന പശ്ചാത്തലത്തില്‍ കല്‍ക്കരി വിതരണം സുഗമമാക്കാനുള്ള നടപടികളുമായി കേന്ദ്രറെയില്‍വേ മന്ത്രാലയം മുന്നോട്ടുപോകുകയാണ്. രാജ്യത്തിന്റെ പ്രതിദിന വൈദ്യുതി ആവശ്യം സര്‍വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുമ്പോള്‍ പ്രശ്നം എത്രയും വേഗത്തില്‍ പരിഹരിക്കാനാണ് ശ്രമം. എന്നാല്‍ കല്‍ക്കരി ലഭ്യത മാത്രമല്ല വൈദ്യുതി പ്രതിസന്ധിക്കിടയാക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കല്‍ക്കരി വിതരണം സുഗമമാക്കാനായി ഏതാനും യാത്രാ ട്രെയിനുകളുടെ സര്‍വീസ് റെയില്‍വേ താല്‍ക്കാലികമായി റദ്ദാക്കി. മെയ് 24 വരെ 670 പാസഞ്ചര്‍/എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകളാവും റദ്ദാക്കുക. കല്‍ക്കരി നീക്കത്തിനുള്ള പ്രതിദിന സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 350 കല്‍ക്കരി റേക്കുകളാണ് റെയില്‍വേ ഓടിച്ചിരുന്നത്. എന്നാല്‍ നിലവിലെ ആവശ്യം അനുസരിച്ച് 3500 ടണ്‍ കല്‍ക്കരി വീതമുള്ള 415 കല്‍ക്കരി റേക്കുകള്‍ പ്രതിദിനം സര്‍വീസ് നടത്താനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. കല്‍ക്കരി ക്ഷാമം പരിഹരിക്കാനും സംഭരണം കൂട്ടാനും രണ്ട് മാസം വരെ ഇതേ രീതിയിലുള്ള കല്‍ക്കരി നീക്കം വേണ്ടിവരുമെന്നാണ് കരുതുന്നതെന്നാണ് റെയില്‍വേയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Karma News Network

Recent Posts

കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച് കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന,…

7 mins ago

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

56 mins ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

1 hour ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

2 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

3 hours ago