topnews

ശപഥം നിറവേറ്റി ഷീബ, 40 ദിവസത്തെ കണ്ണീര്‍ പോരാട്ടത്തിന് അവസാനം, പൊന്നുവിന്റെ മൃതദേഹം മണ്ണോട് ചേര്‍ന്നു

പത്തനംതിട്ട;കോവിഡ് മഹാമാരിക്ക് ഇടയിലും വലിയ വെള്ളപ്പൊക്കത്തിനിടയിലും ഷീബയുടെ മനസ് കുലുങ്ങിയില്ല.തന്റെ പ്രിയതമന് നീതി നേടി കൊടുക്കണം.ഒടുവില്‍ ആ നീതി നേടി കൊടുത്ത് പ്രിയതമന്റെ ഭൗതിക ശരീരം മണ്ണോട് ചേരുകയും ചെയ്തു.40 ദിവസങ്ങള്‍ക്ക് മുമ്പ് വനപാലകരുടെ കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച പടിഞ്ഞാറേ ചെരുവില്‍ പി പി മത്തായിയുടെ(പൊന്നു 41)മൃതദേഹമാണ് ഇന്നലെ സംസ്‌കരിച്ചത്.റീ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരുന്നു കുടപ്പനക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അന്ത്യ ദര്‍ശനവും സംസ്‌കാര ചടങ്ങുകളും നടത്തിയത്.മത്തായിയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചപ്പോള്‍ ആ കാഴ്ച കണ്ടു നിന്നവര്‍ക്ക് സഹിക്കാനായില്ല.ഭാര്യ ഷീബയും മക്കളായ സോനയും ഡോണയും പൊട്ടി കരയുകയായിരുന്നു.തങ്ങള്‍ക്ക് ഇനി ഒരു തുണയായി കൂട്ടായി ആരുണ്ട് എന്ന അവരുടെ ചോദ്യത്തിന് അവിടെ കേട്ടു നിന്നവര്‍ക്കും മറുപടി പറയാനാവുമായിരുന്നില്ല.ജൂലൈ 28ന് വനപാലകര്‍ കസ്റ്റഡിയില്‍ എടുത്ത പിപി മത്തായിയെ പിന്നീട് കുടുംബ വീടിന് സമീപമുള്ള കിണറില്‍ മരിതച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.മാത്രമല്ല കസ്റ്റഡി മരണമാണിതെന്നും സിബിഐ അന്വേഷിക്കണമെന്നും അതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്നും ആയിരുന്നു കുടുംബത്തിന്റെ നിലപാട്.കഴിഞ്ഞ ദിവം സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും തുടര്‍ന്ന് സംസ്‌കാരം നടത്തുകയുമായിരുന്നു.സിബിഐ അന്വേഷണ സംഘം നടത്തിയ ദേഹപരിശോധനയില്‍ പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളതിനേക്കാള്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തിയകിന് ശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.ഇന്നലെ രാവിലെ ഭാര്യ ഷീബയും ബന്ധുക്കളും മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങി.ഒട്ടേറെ നാട്ടുകാരും എത്തിയിരുന്നു.തുടര്‍ന്ന് വിലാപയാത്രയായി നാട്ടിലെത്തിച്ചു.മത്തായിയുടെ ചേതനയറ്റ ശരീരം കണ്ട് അമ്മ ഏലിയാമ്മ അലമുറയിട്ടു കരഞ്ഞു.ഷീബയും മക്കളായ സോണയും ഡോണയും കരഞ്ഞ് തളര്‍ന്ന നിലയില്‍ ആയിരുന്നു.

Karma News Network

Recent Posts

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

4 mins ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

42 mins ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

1 hour ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

2 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

2 hours ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

3 hours ago