topnews

മന്ത്രി പദം അലങ്കാരമല്ലല്ലോ, മോദിയുടെ പ്രതിഛായക്ക് മങ്ങലാകുന്ന വാക്കോ പ്രവർത്തിയോ ഉണ്ടാകരുത്

മോദിക്ക് അപമാനം ഉണ്ടാക്കുന്ന കാര്യങ്ങൾ ഒന്നും കൂടെ നില്ക്കുന്നവരിൽ നിന്നും ഉണ്ടാകരുത് എന്ന് പ്രവർത്തകർ പ്രതീക്ഷിക്കുന്നതായി ബിജെപി മുൻ അഖിലേന്ത്യാ നേതാവ് പി.പി. മുകുന്ദൻ. ബിജെപിയിലെ നരേദ്ര മോദിക്ക് ഒപ്പം പ്രവർത്തിക്കുന്ന നേതാക്കളിലേക്ക് ഉന്നം വയ്ച്ചുള്ള സന്ദേശമാണ്‌ പി.പി.മുകുന്ദൻ പറഞ്ഞിരിക്കുന്നത്. അദ്ദേഹം പങ്കുവയ്ച്ച വാക്കുകൾ ഇങ്ങിനെയാണ്‌. സർവ്വാദരണീയനായ മോദിയുടെ പ്രതിഛായക്ക് എങ്ങനെയും മങ്ങലേല്പിക്കുവാൻ കാത്തിരിക്കുന്നതല്പര കക്ഷികൾ പ്രതിപക്ഷത്തുണ്ട്. അവർക്ക് പിടിവള്ളിയാകുന്ന വാക്കോ പ്രവൃത്തിയോ ഉണ്ടാവാതിരിക്കാൻ സൂഷ്മമായ ശ്രദ്ധ കൂടെ നിൽക്കുന്നവരിൽ നിന്ന് ബി.ജെ.പി. പ്രവർത്തകർ പ്രതീക്ഷിക്കുന്നു.

മാത്രമല്ല ബിജെപി പ്രവർത്തകരെ ഉദ്ധരിച്ച് ഒരു ബിജെപി പ്രവർത്തകൻ എന്ന താഴേ തട്ടിൽ നിന്നാണ്‌ പി.പി മുകുന്ദൻ ഇത് പറയുന്നത്. നരേന്ദ്ര മോദിയുടെ കൂടെ നില്ക്കുന്നവരിൽ നിന്നും പ്രതിപക്ഷത്തിനു പിടിവിള്ളി ആകുന്നതും മോദിയുടെ പ്രതിച്ചായക്ക് മങ്ങൾ ഉണ്ടാക്കുന്നതുമായ ഒന്നും ഉണ്ടാകാതിരിക്കാൻ സൂഷ്മ ശ്രദ്ധ വേണം എന്ന് അദ്ദേഹം ഏത് നേതാവിനെ ഉദ്ദേശിച്ചാകും പറയുന്നത് എന്നും വ്യക്തമല്ല.

ബിജെപിയിലെ മോദിക്ക് തുല്യ നായി ഒരു കാലത്ത് തുല്യ പദവിയിൽ ഇരുന്ന പാർട്ടിയിലെ 3 അത്യുന്നതരിൽ ഒരാൾ കൂടിയാണ്‌ പി.പി മുകുന്ദൻ. ദേശീയ തലത്തിൽ ബിജെപിയിലേ സീനിയറായ നേതാവും കൂടിയാണ്‌. ഇപ്പോൾ പദവിയിൽ ഇല്ലാ എങ്കിലും ബിജെപിയുടെ ദേശീയതല കാഴ്ച്ചപാടുകൾ അദ്ദേഹം പറയുന്നത് നരേന്ദ്ര മോദിക്ക് ശക്തമായ പിന്തുണ നല്കിയാണ്‌

പി.പി. മുകുന്ദന്റെ പ്രസ്ഥാവനയുടെ പൂർണ്ണ രൂപം

ഭാരതത്തിൽ തുടർച്ചയായി രണ്ട് തവണ അധികാരത്തിലിരുന്ന കോൺഗ്രസ് ആഴിമതിയിൽ മുങ്ങി കുളിച്ച് രാജ്യത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുമായിരുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് നരേന്ദ്രേ മോദിയേ പോലെ സത്യസന്ധനും, ഊർജ്ജസ്വലനുമായ ഒരു വ്യക്തിത്വത്തിനെ നമുക്ക് പ്രധാന മന്ത്രിയായി ലഭിക്കുന്നത്.

ബഹുമാന്യനായ മോദിയിൽ നിന്ന് എന്താണോ ജനങ്ങൾ പ്രതീക്ഷിച്ചത് അതിൻറ പതിൻമടങ്ങ് തിരികെ നൽകി അദ്ദേഹം ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടി. വീണ്ടും ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ അധികാരത്തിലേറ്റുകയും ചെയ്തു.

ഏഴാം വർഷത്തിലേക്ക് കടക്കുന്ന മോദി സർക്കാരിന്റെ ക്യാബിനറ്റിലെ ഒരാളെ കുറിച്ചു പോലും ഇന്നുവരെ ഒരു അഴിമതി ആരോപണവും കടുത്ത എതിരാളികളായ, കോൺഗ്രസ്,സി പി എം, അടക്കമുള്ള ഒരു പ്രതിപക്ഷ പാർട്ടികളും ഉന്നയിച്ചിട്ടില്ല എന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്.
ഇത് നിലനിർത്തുക അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഓരോരുത്തരുടെയും കടമയാണ് . മന്ത്രി പദം അലങ്കാരമല്ലല്ലോ, ഉത്തരവാദിത്തമല്ലേ? സർവ്വാദരണീയനായ മോദിയുടെ പ്രതിഛായക്ക് എങ്ങനെയും മങ്ങലേല്പിക്കുവാൻ കാത്തിരിക്കുന്നതല്പര കക്ഷികൾ പ്രതിപക്ഷത്തുണ്ട്. അവർക്ക് പിടിവള്ളിയാകുന്ന വാക്കോ പ്രവൃത്തിയോ ഉണ്ടാവാതിരിക്കാൻ സൂഷ്മമായ ശ്രദ്ധ കൂടെ നിൽക്കുന്നവരിൽ നിന്ന് ബി.ജെ.പി. പ്രവർത്തകർ പ്രതീക്ഷിക്കുന്നു.

കേരളത്തിൽ നടന്നു വരുന്ന സ്വർണ്ണക്കടത്തു കേസ് വളരെ ഗൗരവമുള്ള താണല്ലോ. രാജ്യദ്രോഹക്കുറ്റം ചുമത്തി നടത്തുന്ന ഈ അന്വേഷണത്തിന്റെ ഗൗരവം ചോർത്തുന്നതാണ് മയക്കുമരുന്ന് , കൊലപാതക വിഷയങ്ങൾ സംബന്ധിച്ച വിവാദങ്ങൾ. ഈ അന്വേഷണം നടക്കുമ്പോഴും വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണ്ണക്കടത്ത് നടക്കുന്നുവെന്നതും ഗൗരവത്തോടെ കാണണം. ചർച്ച വഴി തിരിഞ്ഞു പോകാതിരിക്കാനുള്ള ശ്രദ്ധ ഉണ്ടാവേണ്ടത് പ്രതിപക്ഷ കക്ഷികളിൽ നിന്നാണ്.

Karma News Editorial

Recent Posts

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

5 mins ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

16 mins ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

45 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

49 mins ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

1 hour ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

2 hours ago