entertainment

അവളെ എവിടെവച്ച് കണ്ടാലും ഞാന്‍ അടിക്കും, നയന്‍താരയ്ക്ക് എതിരെ പ്രഭുദേവയുടെ ആദ്യഭാര്യ റംലത്ത്

മലയാളിയാണെങ്കിലും തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. തമിഴ് ചിത്രങ്ങളില്‍ നടന്മാര്‍ക്ക് ഒപ്പമുള്ള താരമൂല്യം നേടിയെടുത്ത നടിയുമാണ് നയന്‍സ്. സോഷ്യല്‍ മീഡിയകളില്‍ നടി അത്ര സജീവമല്ല. നിരവധി ആരാധകരാണ് താരത്തിനുള്ളത്. തെന്നിന്ത്യയില്‍ വന്‍ വളര്‍ച്ച നേടിയപ്പോഴും വിവാദങ്ങളും നടിയെ പിന്തുടര്‍ന്നു. നടന്‍ ചിമ്പുവുമായുണ്ടായ പ്രണയവും വേര്‍പിരിയലും ഒക്കെ നയന്‍താരയെ ഗോസിപ്പ് കോളങ്ങളില്‍ എത്തിച്ചു. പിന്നീട് നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള പ്രണയം വിവാഹത്തിന് അടുത്ത് വരെ എത്തിയിരുന്നു. എന്നാല്‍ ഇരുവരും പിന്നീട് പിരിഞ്ഞു.

സിനിമ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള പ്രണയം. ഈ സമയം പ്രഭുദേവ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു. അതിനാല്‍ തന്നെ ഈ പ്രണയം വലിയ വിവാദങ്ങളില്‍ പെടുകയും ചെയ്തു. പ്രണയം ഗോസിപ്പ് എന്ന് പറഞ്ഞെങ്കിലും ഇരുവരും പല വേദികളിലും ഒരുമിച്ച് എത്തുകയും താമസം ഒരുമിച്ച് ആക്കുകയും ചെയ്തതോടെ പ്രണയം സിനിമലോകത്ത് സ്ഥിരീകരിച്ചു.

പിന്നീട് ഭാര്യയെ ഒഴിവാക്കാന്‍ പ്രഭുദേവ പല നീക്കങ്ങള്‍ നടത്തി. പക്ഷേ കല്യാണത്തിന്റെ വക്കില്‍ വച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് ഈ വേര്‍പിരിഞ്ഞ വാര്‍ത്ത പ്രചരിച്ചത്. അതിന്റെ കാരണം വ്യക്തമല്ല.ലഎന്നാല്‍ ഇപ്പോള്‍ നയന്‍താരക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പ്രഭുദേവയുടെ മുന്‍ഭാര്യ റംലത്ത് ലത.

റംലത്ത് പറയുന്നതിങ്ങനെയാണ്, നയന്‍താര ഏറ്റവും മോശപ്പെട്ട സ്ത്രീയാണ്. എന്റെ ഭര്‍ത്താവിനെ ഏതോ ബ്ലാക്ക് മാജിക്കിലൂടെ വശീകരിച്ച് എടുത്തതാണ്. കാരണം എന്നോടും എന്റെ മക്കളോടും അദ്ദേഹത്തിന് വലിയ സ്‌നേഹമായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി ഒരു വീടുവരെ വാങ്ങിച്ചിരുന്നു. അതിനിടയിലാണ് നയന്‍താര അദ്ദേഹത്തെ മയക്കി എടുക്കുന്നത്. അതുകൊണ്ട് അവളെ എവിടെവച്ച് കണ്ടാലും ഞാന്‍ അടിക്കും. റംലത്ത് പറയുന്നു.

Karma News Network

Recent Posts

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

1 min ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

35 mins ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

35 mins ago

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

1 hour ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

1 hour ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

1 hour ago